24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പവര്‍കട്ട് ഒഴിവാക്കാന്‍ ശ്രമിക്കും: മന്ത്രി കൃഷ്ണൻകുട്ടി
Kerala

പവര്‍കട്ട് ഒഴിവാക്കാന്‍ ശ്രമിക്കും: മന്ത്രി കൃഷ്ണൻകുട്ടി

കല്‍ക്കരിക്ഷാമത്തെത്തുടര്‍ന്ന് കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുവന്നെങ്കിലും കേരളത്തിൽ പവർകട്ട് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ ലഭിക്കുന്ന വൈദ്യുതിയിൽ കുറവ് തുടർന്നാൽ പവർകട്ട് വേണ്ടിവരും. കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ 1,000 മെഗാവാട്ടിന്റെ കുറവുണ്ട്‌.

കൽക്കരിക്ഷാമം കേരളത്തിലും വൈദ്യുതി പ്രതിസന്ധിയുണ്ടാക്കും. മറ്റു സംസ്ഥാനങ്ങളില്‍നിന്ന്‌ വാങ്ങുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിന്റെ കുറവുമുണ്ട്. എങ്കിലും നിലവിൽ കാര്യമായ നിയന്ത്രണമില്ല. ഉപയോഗം വർധിച്ചാൽ നിയന്ത്രണം വേണ്ടിവരും.

Related posts

*റേഷൻ –ആധാർ ബന്ധിപ്പിക്കൽ: 1.5 ലക്ഷം പേർ കൂടി ബാക്കി.*

Aswathi Kottiyoor

ഇനി സൈബർ പട്രോളിങ്; പൊലീസിൽ ചുവടുമാറ്റം

Aswathi Kottiyoor

അഞ്ച് ലൈബ്രറികൾക്ക്‌ ആറരലക്ഷം

Aswathi Kottiyoor
WordPress Image Lightbox