22.6 C
Iritty, IN
July 7, 2024
  • Home
  • Kerala
  • യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ : ഫ്രാൻസിന്‌ കിരീടം
Kerala

യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ : ഫ്രാൻസിന്‌ കിരീടം

ലോക ഫുട്‌ബോളിൽ ഫ്രഞ്ച്‌ ആധിപത്യം തുടരുന്നു. യുവേഫ നേഷൻസ്‌ ലീഗ്‌ ഫുട്‌ബോൾ കിരീടം ഫ്രാൻസിന്‌. ആവേശകരമായ ഫൈനലിൽ ലോക ചാമ്പ്യൻമാർ ഒന്നിനെതിരെ രണ്ട്‌ ഗോളിന്‌ സ്‌പെയിനിനെ തോൽപിച്ചു.

ഗോളില്ലാത്ത ആദ്യ പകുതിക്ക്‌ ശേഷമായിരുന്നു മൂന്ന്‌ ഗോളും. 64–-ാം മിനിറ്റിൽ മൈക്കൽ ഒയർസബാലിലൂടെ സ്‌പെയ്‌നാണ്‌ ആദ്യം മുന്നിലെത്തിയത്‌. രണ്ട്‌ മിനിറ്റിനുള്ളിൽ കരീം ബെസൻമയിലൂടെ ഫ്രാൻസ്‌ തിരിച്ചടിച്ചു. കളി അവസാനിക്കാൻ പത്ത്‌ മിനിറ്റ്‌ ബാക്കിയുള്ളപ്പോൾ കിലിയൻ എംബാപ്പെയാണ്‌ വിജയഗോൾ നേടിയത്‌.

മൂന്നാംസ്ഥാനക്കാരുടെ കളിയിൽ ഇറ്റലിക്ക്‌ ജയം. 2–-1ന്‌ ബൽജിയത്തെ തോൽപ്പിച്ചു. നിക്കോളോ ബറെല്ലയും ഡൊമെനികോ ബെറാർഡിയും ഇറ്റലിക്കായി ഗോളടിച്ചു. കളിയവസാനം ചാൾസ്‌ ഡി കെറ്റെലാറെയാണ്‌ ബൽജിയത്തിന്റെ ആശ്വാസം കണ്ടെത്തിയത്‌. മത്സരത്തിലുടനീളം മികച്ച രക്ഷപ്പെടുത്തലുകൾ നടത്തി ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ദൊന്നരുമ മിന്നി

Related posts

മരണാനന്തര ബഹുമതി: വന്ദന ദാസിന് എംബിബിഎസ്

Aswathi Kottiyoor

മധു വധക്കേസ്: സാക്ഷിവിസ്‌താരം 18ന് പുനരാരംഭിക്കും

Aswathi Kottiyoor

‘ലൈഫ്‌’ കടലാസിലല്ല ഭൂമിയിൽ ; അന്തിമ ലിസ്റ്റ്‌ ആഗസ്‌ത്‌ 16ന്‌ : എം വി ഗോവിന്ദൻ

Aswathi Kottiyoor
WordPress Image Lightbox