23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അടുത്തറിയാം, സംരക്ഷിക്കാം; ‘ജലാശയ ഭൂപടം’ ഒരുങ്ങുന്നു
Kerala

അടുത്തറിയാം, സംരക്ഷിക്കാം; ‘ജലാശയ ഭൂപടം’ ഒരുങ്ങുന്നു

വരൾച്ചക്കും പ്രകൃതിക്ഷോഭത്തിനും പ്രതിരോധമൊരുക്കാനും ജലാശയങ്ങളുടെ സംരക്ഷണത്തിനുമായി ജലാശയ ഭൂപടം തയ്യാറാകുന്നു. ഭൂസർവേ റെക്കോർഡിന്‌ സമാനമായാണ്‌ ജലാശയങ്ങളുടെ ഭൂപടമൊരുക്കുന്നത്‌. ഇതിനായുള്ള പ്രവർത്തനങ്ങൾ ഭൂഗർഭജല വിഭാഗത്തിന്‌ കീഴിൽ ആരംഭിച്ചു.

കടൽ, പുഴ, കായൽ, അരുവി, കുളം, കിണർ തുടങ്ങി ഓരോ ജലാശയവും ഭൂപടത്തിൽ ഉൾക്കൊള്ളിക്കും. നിലവിൽ വിവിധ വകുപ്പുകളുടെ കൈവശം ജലാശയങ്ങൾ സംബന്ധിച്ച വിവരമുണ്ട്‌. ഈ ഡാറ്റ ശേഖരിക്കലാണ്‌ ആദ്യപടി. തുടർന്ന്‌ ജലാശയത്തിന്റെ അളവും സംഭരണ ശേഷിയടക്കമുള്ള കാര്യങ്ങളും തിട്ടപ്പെടുത്തും.ചളി നിറഞ്ഞും കാടുമൂടിയും നശിക്കുന്നവ നന്നാക്കും. തൊഴിലുറപ്പ്‌ തൊഴിലാളികളെ ഉപയോഗിച്ചാകും ഇത്തരം പ്രവർത്തനങ്ങൾ. തുടർന്ന്‌ ഓരോ ജലാശയത്തിനും ജിയോ ടാഗ്‌ നൽകി ഭൂപടത്തിൽ രേഖപ്പെടുത്തും. ജോഗ്രഫിക്കൽ ഇൻഫോർമേഷൻ സിസ്റ്റത്തിന്റെ(ജിഐഎസ്‌) സഹായത്തോടെയാണ്‌ ഇത്‌ പൂർത്തിയാക്കുക. ഇതിനായി ഓരോ ജില്ലയിലും ജിഐഎസ്‌ വിദഗ്‌ധനെ നിയമിക്കും.
ഭൂപടത്തിൽ ഇടംനേടുന്ന ജലാശയത്തിന്റെ പൂർണ വിവരങ്ങൾ സർക്കാരിലെത്തും. ഇതോടെ കൈയേറ്റം തടയാനാകും. മൂന്ന്‌ മാസത്തിനകം ഭൂപട നിർമാണം പൂർത്തീകരിക്കാനാണ്‌ നിർദേശം.

വരൾച്ച നേരിടാനും ഭൂപടം സഹായമാകും. ഓരോ മേഖലയിലെയും ജലലഭ്യത പരിശോധിച്ച്‌ ക്ഷാമമുള്ളിടത്തേക്ക്‌ വെള്ളമെത്തിക്കാൻ മുൻകൂർ നടപടിയെടുക്കാനാവുമെന്നാണ്‌ പ്രതീക്ഷ. വെള്ളപ്പൊക്കമടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടലാണ്‌ മറ്റൊരു ലക്ഷ്യം. പ്രളയമുണ്ടായാൽ വെള്ളത്തിനടിയിലാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ, എത്രസമയം വെള്ളം നിൽക്കും തുടങ്ങിയ വിവരങ്ങളെല്ലാം ഒറ്റ ക്ലിക്കിൽ അറിയാനാകും. ജലാശയങ്ങളുടെ ആഴവും ചുഴിയുമെല്ലാം കൃത്യമായി രേഖപ്പെടുത്തുന്നതിനാൽ ദുരന്ത വേളകളിലെ രക്ഷാപ്രവർത്തനവും എളുപ്പമാകുമെന്നാണ്‌ കരുതുന്നത്‌.

Related posts

ക്രിസ്തുമസ്-പുതുവത്സരാഘോഷം : ജനുവരി മൂന്ന് വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്

Aswathi Kottiyoor

ത​ല​ശേ​രി‌യിൽ ട്രെ​യി​​ന് നേ​രെ ക​ല്ലേ​റ്; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

Aswathi Kottiyoor

കോ​ട്ട​യ​ത്ത് വീ​ണ്ടും ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി

Aswathi Kottiyoor
WordPress Image Lightbox