23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ഫറോക്ക് ടിപ്പു കോട്ട ടൂറിസം വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കാൻ ശ്രമം
Kerala

ഫറോക്ക് ടിപ്പു കോട്ട ടൂറിസം വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കാൻ ശ്രമം

സംരക്ഷിത ചരിത്ര സ്മാരകമായി സർക്കാർ പ്രഖാപിച്ച ഫറോക്ക് ടിപ്പു സുൽത്താൻ കോട്ടഭൂമിയുടെ സംരക്ഷണം സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഏറ്റെടുക്കാൻ ശ്രമം. കോട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്അഹമ്മദ് ദേവർകോവിൽ എന്നിവർ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് പുതിയ നിർദേശങ്ങളുയർന്നത്.

കോട്ടയുൾപ്പെടെ 7.51 ഏക്കർ ഭൂമി ചരിത്ര സ്മാരകമെന്ന നിലയിലുള്ള സംരക്ഷണത്തിനും വിപുലീകരണത്തിനും നിലവിലെ സാഹചര്യത്തിൽ പുരാവസ്തു – പുരാരേഖ വകുപ്പിന് പ്രായോഗിക തടസ്സങ്ങളേറെയുണ്ട്. സാമ്പത്തിക വിനിയോഗത്തിനും കടമ്പകളുണ്ട്‌.അവ മറികടക്കാൻ കോട്ടഭൂമി ടൂറിസം വകുപ്പ് ഏറ്റെടുത്ത് ചരിത്ര സ്മാരകമാക്കി സംരക്ഷിക്കുന്നതിനൊപ്പം വിപുലമായ നവീകരണ പ്രവൃത്തികളും നടത്താനാകുമോ എന്ന് പരിശോധിക്കും. എല്ലാ സാങ്കേതിക – നിയമ വശങ്ങളും പരിശോധിച്ച് പുരാവസ്തു വകുപ്പുമായി യോജിച്ച് ഒരു സമഗ്ര പദ്ധതി തയാറാക്കാനാണ് ടൂറിസം വകുപ്പുദ്ദേശിക്കുന്നത്.

1971 മുതൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലകപ്പെട്ട കോട്ടഭൂമി 1991ൽ സർക്കാർ സംരക്ഷിത ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചതാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ടഭൂമിയിയുടെ കൈവശക്കാരിപ്പോഴും സ്വകാര്യ വ്യക്തികളാണ്. ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള കോടതി വ്യവഹാരങ്ങളും തുടരുകയാണ്. കോട്ട സംരക്ഷണവും അനുബന്ധ പദ്ധതികളും കൂടുതൽ വേഗത്തിലാക്കാൻ ഇരു വകുപ്പു മന്ത്രിമാരും സെക്രട്ടറിമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ഉടൻ തിരുവനന്തപുരത്ത് ചേരും.

Related posts

ലോക്ക് ഡൗൺ: കൂടുതൽ ഭാഗ്യക്കുറികൾ റദ്ദാക്കി

Aswathi Kottiyoor

വ്യാജ വാട്‌സാപ് അക്കൗണ്ടിലൂടെ 
തട്ടിയത്‌ 41.81 ലക്ഷം ; സൈബർ ക്രൈം പൊലീസ്‌ കേസെടുത്തു

Aswathi Kottiyoor

ഡ​ൽ​ഹി​യി​ൽ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും കി​ട​ക്ക​ക​ൾ കൂ​ട്ടു​ന്നു

Aswathi Kottiyoor
WordPress Image Lightbox