23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • 2 ലക്ഷം പേരെ ബാലസംഘം അംഗങ്ങളാക്കും
Kerala

2 ലക്ഷം പേരെ ബാലസംഘം അംഗങ്ങളാക്കും

“മതമേതെങ്കിലുമാവട്ടെ, മനുഷ്യരൊന്നാകട്ടെ’ സന്ദേശമുയർത്തി ബാലസംഘം ജില്ലാ കമ്മിറ്റിയുടെ അംഗത്വക്യാമ്പയിൻ തുടങ്ങി. പായം കോണ്ടമ്പ്രയിൽ ദേശീയ sസോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ്‌ താരം ശ്രീരഞ്‌ജിനിക്ക് അംഗത്വം നൽകി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ടി വി ഐശ്വര്യ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ പി പ്രശാഖ്, ജില്ലാ കൺവീനർ അഴീക്കോടൻ ചന്ദ്രൻ, ഏരിയാ കൺവീനർ പി വി ബിനോയ്, ജില്ലാ ജോ. സെക്രട്ടറി ടി അഭിജിത്ത്, കെ വി അഭിഷ, അഫ്‌ലഹ് സമീൽ, സി ഷിജു എന്നിവർ സംസാരിച്ചു. ജില്ലയിൽ ഇത്തവണ രണ്ടുലക്ഷം കുട്ടികളെ അംഗങ്ങളാക്കും.
പിണറായി ഏരിയയിൽ അംഗത്വ പ്രവർത്തനം തുടങ്ങി. ബാലഗായിക സാഗരികയ്ക്ക് ജില്ലാസെക്രട്ടറി കെ പി പ്രശാഖ്‌ അംഗത്വം നൽകി.മാടായി ഏരിയാതല ഉദ്ഘാടനം ജില്ലാ എക്സിക്യൂട്ടീവ് സി കെ ഷോന നിർവഹിച്ചു. കുളത്തിൽ മുങ്ങിത്താഴുകയായിരുന്ന കൂട്ടുകാരെ രക്ഷിച്ച ശീതൾ ശശി അംഗത്വം ഏറ്റുവാങ്ങി. കണ്ണൂർ ഏരിയാ ഉദ്‌ഘാടനം അഴീക്കോട്‌ നോർത്തിൽ ബാലസാഹിത്യകാരി ഫാത്തിമ ഷരീഫയ്ക്ക് നൽകി സംസ്ഥാന ജോ. സെക്രട്ടറി വിഷ്ണു ജയൻ നിർവഹിച്ചുപാപ്പിനിശേരി ഏരിയയിലെ പഴങ്ങോട് ജില്ലാ വൈസ് പ്രസിഡന്റ് കെ വി അനുരാഗ് ഉദ്ഘാടനം ചെയ്തു. അഖില ഏറ്റുവാങ്ങി.

Related posts

കേരളം മാതൃക ; കേന്ദ്ര കോവിഡ് സമിതിയിലെ 
വി​ദ​ഗ്ധരുടെ സാക്ഷ്യപ്പെടുത്തൽ.

Aswathi Kottiyoor

മടപ്പുരച്ചാല്‍-അണുങ്ങോട് റോഡിന് സംരക്ഷണ ഭിത്തി കെട്ടുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ

Aswathi Kottiyoor

പേരാവൂർ ക്ഷീരസംഘം അഴിമതി; യു.ഡി.എഫ് പ്രതിഷേധ പൊതുയോഗം ശനിയാഴ്ച

Aswathi Kottiyoor
WordPress Image Lightbox