21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • ജനവാസമേഖലയിലെ കാട്ടാന അക്രമവും മരണവും – ഗവർമ്മെണ്ടിന്റെ മാർഗനിർദ്ദേശങ്ങൾ വനം വകുപ്പധികൃതികർ പാലിക്കാത്തത് മൂലം
Iritty

ജനവാസമേഖലയിലെ കാട്ടാന അക്രമവും മരണവും – ഗവർമ്മെണ്ടിന്റെ മാർഗനിർദ്ദേശങ്ങൾ വനം വകുപ്പധികൃതികർ പാലിക്കാത്തത് മൂലം

ഇരിട്ടി: വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങിയാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റി കേന്ദ്ര സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ വനം വകുപ്പധികൃതർ പാലിക്കാത്തതാണ് കാട്ടാനകളും മറ്റും നിരപരാധികളെ കൊല്ലാൻ ഇടയാക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ട പെരിങ്കരിയിലെ ജസ്റ്റിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ഒരാന നാട്ടിൽ ഇറങ്ങി എന്ന വിവരമറിഞ്ഞാൽ ഉടനെ വനം വകുപ്പധികൃതർ എത്തി ഇതിന്റെ മുന്നിലും പിന്നിലും നിലയുറപ്പിക്കണം . ജനങ്ങൾക്കാവശ്യമായ മുന്നറിയിപ്പും സുരക്ഷയും ഒരുക്കണം എന്നാൽ ഇതൊന്നും ഉണ്ടാകാത്തതാണ് നിരപരാധികൾ മരിക്കാൻ ഇടയാക്കുന്നത്. സംഭവത്തിൽ വനം വകുപ്പും കുറ്റക്കാരാണ്. കേരളത്തിൽ മുഴുവൻ വന്യമൃഗ ശല്യം രൂക്ഷമാണെന്നും പായം പഞ്ചായത്തിൽ നടന്ന കാട്ടാന അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം സണ്ണി ജോസഫ് എം എൽ എ നിയമസഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ജസ്റ്റിന്റെ മരണത്തോടെ ചെറിയ രണ്ട് കുഞ്ഞുങ്ങൾ അടങ്ങിയ കുടുംബമാണ് അനാഥമായത്. ഇക്കാര്യം മനസിലാക്കി നഷ്ടപരിഹാരതുക ഉയർത്തണമെന്നും ജസ്റ്റിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലിയും ഭാര്യയുടെ ചികിത്സാ ചിലവ് മുഴുവനായും വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തു നൽകും. കുടുംബം നൽകിയ നിവേദനവും മുഖ്യമന്ത്രിക്ക് കൈമാറും.
സണ്ണിജോസഫ് എം എൽ എ , കോൺഗ്രസ് നേതാക്കളായ വി.എ. നാരായണൻ, സജീവ് മാറോളി, ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, സാജുയോമസ്, ഷൈജൻ ജേക്കബ്ബ്, ഫിലോമിന കക്കട്ടിൽ, വിജയൻ ചാത്തോത്ത്, ജെയിസ്.ടി. തോമസ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Related posts

സംസ്ഥാന വടംവലി ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി.

Aswathi Kottiyoor

ഗ്രേറ്റ്‌ ബോംബെ സർക്കസ്‌ 3 മുതൽ ഇരിട്ടിയിൽ

Aswathi Kottiyoor

പടിയൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox