27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണം: പഠനത്തിന്‌ 3 സമിതി
Kerala

ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണം: പഠനത്തിന്‌ 3 സമിതി

ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്ര പരിഷ്‌കരണത്തിനായി മൂന്നു കമീഷൻ പ്രവർത്തനം തുടങ്ങിയതായി ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അറിയിച്ചു. മേഖലയുടെ നവീകരണത്തെക്കുറിച്ച്‌ പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കമീഷനെ നിയോഗിച്ചു. ഡോ. ശ്യാം ബി മേനോൻ ചെയർമാനും ഡോ. പ്രദീപ്‌ കൺവീനറുമാണ്‌. ചട്ടങ്ങളുടെയും നിയമങ്ങളുടെയും പരിഷ്‌കരണത്തിന്‌ ഡോ. എൻ കെ ജയകുമാർ അധ്യക്ഷനായി നിയമ പരിഷ്‌കരണ കമീഷൻ പ്രവർത്തിക്കുന്നു. പരീക്ഷാ പരിഷ്‌കരണത്തിന്‌ ഡോ. സി ടി അരവിന്ദകുമാർ ചെയർമാനായി കമീഷനെയും നിയോഗിച്ചു. സർവകലാശാല നിയമ ഭേദഗതി ബില്ലുകളുടെ ചർച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു മന്ത്രി.
പ്ലസ്‌ടു കഴിഞ്ഞുള്ള പഠനത്തിന്‌ സർവകലശാലകളിലും കോളേജുകളിലും പോളിടെക്‌നിക്കുകളിലുമായി 3,03,641 സീറ്റ്‌ ലഭ്യമാണ്‌. 2,08,644 വിദ്യാർഥികളാണ്‌ കഴിഞ്ഞവർഷം പ്രവേശനം നേടിയത്‌. പുറമെ പാരാമെഡിക്കൽ, ഐടിഐ കോഴ്‌സുകളിലും സീറ്റുണ്ട്‌. ഈവർഷം എല്ലാ കോഴ്‌സുകൾക്കും 50 മുതൽ 75 ശതമാനംവരെ സീറ്റ്‌ വർധിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.

Related posts

ഫാ.​ സ്റ്റാ​ന്‍ സ്വാ​മി നുണക്കഥകളുടെ ഇര: കെ​സി​വൈ​എം

Aswathi Kottiyoor

‘ഫസ്റ്റ്‌ബെൽ 2.0’: മുദ്രാഗാനം വിദ്യഭ്യാസ മന്ത്രി പ്രകാശനം ചെയ്തു

Aswathi Kottiyoor

പരിസ്ഥിതിലോല പഠനം എങ്ങുമെത്തിയില്ല

Aswathi Kottiyoor
WordPress Image Lightbox