29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സിറ്റി ഗ്യാസ്‌ ഗാർഹിക കണക് ഷൻ ഫെബ്രുവരിയിൽ
Kerala

സിറ്റി ഗ്യാസ്‌ ഗാർഹിക കണക് ഷൻ ഫെബ്രുവരിയിൽ

സിറ്റി ഗ്യാസ്‌ പദ്ധതിയുടെ ഭാഗമായുള്ള ഗാർഹിക പാചകവാതക കണക്ഷനുകൾ ഫെബ്രുവരിയിൽ നൽകും. കൂടാളി പഞ്ചായത്തിലും മുണ്ടേരിലെ മൂന്ന്‌ വാർഡുകളിലുമുള്ള ആയിരത്തോളം വീടുകളിലാണ്‌ ആദ്യഘട്ടത്തിൽ ഗെയിൽ പൈപ്പ്‌ ലൈൻ വഴി പാചകവാതകം (പൈപ്ഡ് നാച്ചുറൽ ഗ്യാസ്) വിതരണംചെയ്യുന്നത്‌. കൂടാളിയിലും മുണ്ടേരിയിലെ ചില വാർഡുകളിലും ഗാർഹിക കണക്ഷനുള്ള ഗെയിൽ പൈപ്പ്‌ലൈൻ പണി പൂർത്തിയായിട്ടുണ്ട്‌. സുരക്ഷിതമായ പോളി എത്തിലീൻ പൈപ്പുകൾ ഉപയോഗിച്ചാണ് വീടുകളിൽ ഗ്യാസ് എത്തിക്കുക. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ (ഐഒഎജിപിഎൽ) ആണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്‌.
വീടുകളിൽ കണക്ഷൻ എടുക്കുന്നതിനായി ഒരു നിശ്ചിത ഡെപ്പോസിറ്റ് തുക അടയ്‌ക്കണം. പിന്നീടുള്ള പരിപാലനം കമ്പനി പൂർണമായും ഏറ്റെടുക്കും. 30 ശതമാനത്തോളം വിലക്കുറവിൽ സിറ്റി ഗ്യാസ് വഴി പാചകവാതകം വീടുകളിലെത്തിക്കാനാവും. കോർപറേഷൻ പ്രദേശങ്ങളിലെ വീടുകളിൽ ഗ്യാസ് എത്തിക്കുന്നതിനായി ചാലോട് നിന്നും മേലെ ചൊവ്വ വരെ എട്ട് ഇഞ്ച് വ്യാസത്തിലുള്ള സ്റ്റീൽ മെയിൻ ലൈൻ പൈപ്പ് ഇടുന്ന പ്രവൃത്തി എച്ചൂർ വരെ പൂർത്തിയായി. മാർച്ചോടെ കോർപറേഷൻ പരിധിയിലും ഗ്യാസ്‌ കണക്ഷൻ നൽകാനാവും. രണ്ടാംഘട്ടമായി മേലേ ചൊവ്വയിൽനിന്ന്‌ തലശേരി–- മാഹി ഭാഗങ്ങളിലേക്കും വളപട്ടണത്തേക്കും പൈപ്പ്‌ ലൈൻ പ്രവൃത്തി തുടങ്ങും.
പാചകവാതകത്തിനു പുറമെ, വാഹനങ്ങൾക്കാവശ്യമായ വാതകം നിറയ്ക്കുന്നതിനായുള്ള സിഎൻജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്‌റ്റേഷനുകളിൽ കണ്ണൂർ സെൻട്രൽ ജയിലിന്റെ ഫ്രീഡം ഫ്യൂയൽ തുടങ്ങി. മട്ടന്നൂരിൽ ഉടൻ സിഎൻജി സ്‌റ്റേഷൻ പ്രവർത്തനം ആരംഭിക്കും. ജില്ലയിലെ എട്ട്‌ പട്ടണങ്ങളിൽ സി എൻ ജി സ്‌റ്റേഷനുകൾ സ്ഥാപിക്കും. പൈപ്പ്‌ലൈൻ കടന്നു പോവുന്ന ഇടങ്ങളിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ പാചക വാതകവും ലഭ്യമാക്കും. ഡെപ്പോസിറ്റ് തുകയിലും നൽകുന്ന സ്‌കീമിലും വ്യത്യാസം ഉണ്ടാവും. വാണിജ്യ ഉപഭോക്താക്കൾക്ക് മറ്റുള്ളവരേക്കാൾ ചെലവ് അൽപ്പം കൂടും.

Related posts

എല്ലാ പഞ്ചായത്തിലും ഒരു ടൂറിസ്റ്റ് കേന്ദ്രം : മന്ത്രി

Aswathi Kottiyoor

ഇ​ന്ത്യ​യി​ൽ നി​ന്ന് ഈ ​വ​ർ​ഷം 1.75 ല​ക്ഷം തീ​ർ​ഥാ​ട​ക​ർ ഹ​ജ്ജി​ന്

Aswathi Kottiyoor

ഹരിത മിത്രം: സ്മാർട്ട്ഗാർ ബേജ് മോണിട്ടറിങ്ങ് സിസ്റ്റം പരിശീലനം

Aswathi Kottiyoor
WordPress Image Lightbox