വന്യജീവികളുടെ ആക്രമണത്തിൽ നശിക്കുന്ന വിളകൾക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വിള ഇൻഷ്വറൻസ് പദ്ധതിയിൽ ചേരുന്നതിന് എല്ലാ കർഷകരെയും പ്രേരിപ്പിക്കാൻ ജനപ്രതിനിധികൾ മൻകൈയെടുക്കണമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ.
നിലവിൽ കൃഷിവകുപ്പ് കേന്ദ്ര മാനദണ്ഡങ്ങൾക്ക് വിധേയമായാണ് കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം കണക്കാക്കുന്നത്. ഇതു വളരെ കുറവാണ്. എന്നാൽ വിള ഇൻഷ്വറൻസ് പദ്ധതിയിൽ ചേരുന്ന കർഷകർക്ക് സമാനമായ കേന്ദ്രപദ്ധതികൂടി ഉൾപ്പെട്ടാൽ ഇപ്പോൾ ലഭിക്കുന്നതിന്റെ നാലിരട്ടിയെങ്കിലും നഷ്ടപരിഹാരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു