ജില്ലയിൽ രണ്ടാം അലോട്ട്‌മെന്റിൽ 7777 കുട്ടികൾക്കുകൂടി പ്ലസ് വൺ സീറ്റ്. 5114 പേർക്കാണ് ഹയർ ഓപ്‌ഷനിലേക്ക് അലോട്ട്‌മെന്റ് ലഭിച്ചത്.
25406 സീറ്റുകളാണ് ജില്ലയിൽ പ്ലസ് വണ്ണിനുള്ളത്. ഇതിൽ 25385ലും അലോട്ട്‌മെന്റായി. 21 സീറ്റ് ഒഴിവുണ്ട്. ജനറൽ വിഭാഗത്തിൽ 18405 സീറ്റുകളാണ് ജില്ലയിൽ. 18392 സീറ്റുകളിൽ അലോട്ട്‌മെന്റായി. 13 സീറ്റൊഴിവുണ്ട്. എസ്‌സി വിഭാഗത്തിൽ 780 ൽ 778 സീറ്റിലും അലോട്ട്‌മെന്റായി. രണ്ടുസീറ്റുകൾ ഒഴിവുണ്ട്. എസ്‌ടി വിഭാഗത്തിൽ 464ൽ 463ലും അലോട്ട് ചെയ്‌തു. 7, 12, 16, 20, 21 തീയതികളിലാണ് പ്രവേശനം. രണ്ടാം അലോട്ട്‌മെന്റിൽ സീറ്റ് ലഭിച്ചവരുടെയും ആദ്യ അലോട്ട്‌മെന്റിൽ സീറ്റ് ലഭിച്ച് താൽകാലിക പ്രവേശനം നേടിയവരുടെയും പ്രവേശന നടപടികൾ ഈ ദിവസങ്ങളിൽ പൂർത്തിയാകും. ഇതുകഴിയുന്നതോടെ ഇതുവരെ അപേക്ഷിക്കാത്തവർക്ക് അപേക്ഷിക്കാൻ അവസരം ലഭിക്കും. നിലവിൽ അപേക്ഷിച്ച് അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് അപേക്ഷ പുതുക്കാനും അവസരമുണ്ട്. സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ഇതിനുശേഷം കോമ്പിനേഷൻ, സ്‌കൂൾ മാറ്റങ്ങൾക്കും അവസരമുണ്ടാകും.