ദീപാവലിയോടനുബന്ധിച്ച് റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. നോണ്‍ ഗസ്റ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനമാണ് ബോണസായി നല്‍കുക.
11.56 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. റെയില്‍വേ സംരക്ഷണ സേനയിലെ ജീവനക്കാരും ഇതിന്റെ പരിധിയില്‍ വരും. ഉല്‍പ്പാദനക്ഷമതയുമായി ബന്ധപ്പെട്ട് ബോണസ് നല്‍കാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്.