23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ജ​നി​ത​ക രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ചി​കി​ത്സ​യ്ക്ക് ക്രൗ​ഡ് ഫ​ണ്ടിം​ഗി​ലൂ​ടെ പ​ണം ക​ണ്ടെ​ത്തും: മ​ന്ത്രി
Kerala

ജ​നി​ത​ക രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ചി​കി​ത്സ​യ്ക്ക് ക്രൗ​ഡ് ഫ​ണ്ടിം​ഗി​ലൂ​ടെ പ​ണം ക​ണ്ടെ​ത്തും: മ​ന്ത്രി

അ​പൂ​ർ​വ ജ​നി​ത​ക രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ചി​കി​ത്സ​യ്ക്ക് ക്രൗ​ഡ് ഫ​ണ്ടിം​ഗി​ലൂ​ടെ പ​ണം ക​ണ്ടെ​ത്താ​നു​ള​ള സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നു മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നും മാ​ന​ദ​ണ്ഡ​മു​ണ്ടാ​ക്കും. ഫ​ണ്ട് സ്വ​രൂ​പി​ക്കാ​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ചാ​ര​ണം ന​ട​ത്താ​ൻ ഏ​ജ​ൻ​സി​യെ നി​യോ​ഗി​ക്കും.

അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച 42 പേ​രു​ടെ ചി​കി​ത്സ​യ്ക്ക് 250 മു​ത​ൽ 400 കോ​ടി വ​രെ ക​ണ്ടെ​ത്ത​ണം. ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി, കോ​ട്ട​യം, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളെ എം​പാ​ന​ൽ ചെ​യ്യും. ഗ​ർ​ഭാ​വ​സ്ഥ​യി​ൽ ത​ന്നെ അ​പൂ​ർ​വ രോ​ഗം ക​ണ്ടെ​ത്താ​ൻ എ​സ്എ​ടി​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കും.

അ​പൂ​ർ​വ​രോ​ഗ​മാ​യ സ്പൈ​ന​ൽ മ​സ്കു​ലാ​ർ അ​ട്രോ​ഫി (എ​സ്എം​എ) രോ​ഗ​ബാ​ധി​ത​ർ​ക്ക് ഇ​ല​ക്ട്രോ​ണി​ക് വീ​ൽ​ചെ​യ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നും വി.​ആ​ർ. സു​നി​ൽ​കു​മാ​റി​ന്‍റെ സ​ബ്മി​ഷ​ന് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

Related posts

രാ​ജ്യ​ത്തെ കോ​വി​സ് കേ​സു​ക​ളി​ല്‍ വ​ന്‍ വ​ര്‍​ധ​ന

Aswathi Kottiyoor

ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കു​ത്ത​നെ കൂ​ടു​ന്നു; ടി​പി​ആ​ർ 15 ശ​ത​മാ​നം

Aswathi Kottiyoor

മയക്കുമരുന്നിനെതിരെ തിങ്കളാഴ്ച വീടുകളിൽ ദീപം തെളിയും

Aswathi Kottiyoor
WordPress Image Lightbox