24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നൂറു ദിവസംകൊണ്ട് എംഎസ്എംഇ വഴി 17,448nതൊഴിലവസരം മീറ്റ് ദി ഇൻവെസ്റ്റർ ; 1410 കോടിയുടെ പദ്ധതി 10,000 തൊഴിൽ .
Kerala

നൂറു ദിവസംകൊണ്ട് എംഎസ്എംഇ വഴി 17,448nതൊഴിലവസരം മീറ്റ് ദി ഇൻവെസ്റ്റർ ; 1410 കോടിയുടെ പദ്ധതി 10,000 തൊഴിൽ .

മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിൽ നാല് ഗ്രൂപ്പുമായി 1410 കോടിയുടെ പദ്ധതിക്ക് ധാരണപത്രം ഒപ്പിട്ടതായി വ്യവസായമന്ത്രി പി രാജീവ്‌ നിയമസഭയിൽ പറഞ്ഞു. ടാറ്റ കൺസൾട്ടൻസിയുമായി ഒപ്പിട്ട 690 കോടിയുടെ പദ്ധതിവഴി 10,000 തൊഴിലവസരം പ്രതീക്ഷിക്കുന്നു. ഈ സർക്കാരിന്റെ കാലത്ത്‌ 3320 കോടിയുടെ നിക്ഷേപ പദ്ധതികൾക്ക് തുടക്കംകുറിച്ചു. കൊല്ലത്തും മലപ്പുറത്തും രണ്ട് മിനി ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റുകളുടെ പ്രവർത്തനം ആരംഭിച്ചു. മികച്ച വ്യാവസായിക അന്തരീക്ഷമാണ് കേരളത്തിലുള്ളത്‌. ഒറ്റെപ്പട്ട സംഭവങ്ങളുടെ പേരിൽ നാടിനെതിരെ ചിലർ ബോധപൂർവം പ്രചാരണം നടത്തുകയാണ്‌.

ഈ സർക്കാർ വന്നശേഷം 4299 എംഎസ്എംഇ യൂണിറ്റ്‌ ആരംഭിച്ചു–- 507 കോടിയുടെ നിക്ഷേപം. 100 ദിവസംകൊണ്ട് 10,000 തൊഴിലവസരം പ്രതീക്ഷിച്ചിരുന്നിടത്ത്‌ 17,448 തൊഴിലവസരം സൃഷ്ടിച്ചു. നിക്ഷേപകരുടെ പരാതി പരിഹരിക്കാനുള്ള മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ 419 സംരംഭകരുടെ ഭൂരിഭാഗം പരാതികളും പരിഹരിച്ചു. മറ്റുള്ളവ പരിഹരിക്കാൻ സംവിധാനം രൂപീകരിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉപയോഗിക്കാത്ത ഭൂമി വ്യവസായ പാർക്കുകളാക്കുന്നത് പരിഗണിക്കും മത്സ്യക്കയറ്റുമതിയിൽ സംസ്ഥാനം രണ്ടാം സ്ഥാനത്തെത്തി. ചേർത്തലയിൽ മത്സ്യ സംസ്കരണ പാർക്ക് രണ്ടു മാസത്തിനകം ആരംഭിക്കും. പ്രവാസികൾക്ക് സംരംഭങ്ങൾക്കായി നോർക്ക രണ്ടുകോടി രൂപ വായ്പ നൽകുന്നു. കോവിഡ് പാക്കേജിൽ സംരംഭങ്ങൾക്ക് രണ്ടുകോടി മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്‌. കുടുംബശ്രീവഴി നാനോ സംരംഭങ്ങൾക്കായി രണ്ടുലക്ഷം രൂപവരെ നൽകുന്നു. മലപ്പുറത്താണ്‌ കൂടുതൽ എംഎസ്എംഇകൾ. പ്രവാസികൾ കൂടുതൽ ഈ രംഗത്തേക്ക് വരുന്നതിന്റെ സൂചനയാണ് ഇതെന്നും മന്ത്രി പറഞ്ഞു.

Related posts

വാഹന നികുതി ഒഴിവാക്കി: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

*പാനൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു.*

Aswathi Kottiyoor

ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ നേ​രാ​നാ​യി മു​ഖ്യ​മ​ന്ത്രി​യെ​ത്തി

Aswathi Kottiyoor
WordPress Image Lightbox