സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പിൽ ആരോ പണവിധേയനായ സെക്രട്ടറി പി.വി.ഹരിദാസിനെ സഹകരണ വകുപ്പ് സസ്പെൻഡ് ചെയ്തു. സൊസൈറ്റിയിലെ സീനിയർ ജീവനക്കാരന് സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകിയതായും അസിസ്റ്റൻറ് രജിസ്ട്രാർ പ്രദോഷ് കുമാർ അറിയിച്ചു.സെക്രട്ടറിയെ ചുമതലകളിൽനിന്ന് മാറ്റി നിർത്താൻ അസിസ്റ്റൻറ് രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച നടന്ന അടിയന്തര ഭരണസ മിതി യോഗം ശുപാർശ നൽകിയിരുന്നു.സെക്രട്ടറി രാത്രിയിൽ ഫയലുകൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസിൽ നല്ലിയ പരാതി പിൻവലിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. അതേസമയം, സൊസൈറ്റിക്ക് ഇടപാടുകാരിൽനിന്ന് ലഭിക്കാനുള്ള വായ്പാ കുടിശ്ശിക ഉടൻ പിരിച്ചെടുത്ത് ബാധ്യതകൾ തീർക്കാനും യോഗത്തിൽ തീരുമാനമായി.