23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • രാജ്യത്തെ ആദ്യ എൻ സി സി എയർ സ്ട്രിപ്പ് ഇടുക്കിയിൽ, നിർമ്മാണം പൂർത്തീകരിച്ചത് പൊതുമരാമത്ത് വകുപ്പ്
Kerala

രാജ്യത്തെ ആദ്യ എൻ സി സി എയർ സ്ട്രിപ്പ് ഇടുക്കിയിൽ, നിർമ്മാണം പൂർത്തീകരിച്ചത് പൊതുമരാമത്ത് വകുപ്പ്

രാജ്യത്തെ ആദ്യ എൻ സി സി എയർ സ്ട്രിപ്പ് ഇടുക്കിയിൽ പൂർത്തിയാകുമ്പോൾ കേരളത്തിന് അഭിമാനമായി പൊതുമരാമത്ത് വകുപ്പ്. ഇതിൻ്റെ രൂപരേഖ തയ്യാറാക്കിയതും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതും പൊതുമരാമത്ത് വകുപ്പാണ്. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണിയുന്ന എയർ സ്ട്രിപ്പാണ് ഇടുക്കിയിലെ പീരുമേടിൽ ഒരുങ്ങുന്നത്. വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:ഇടുക്കി ജില്ലയിൽ ആദ്യമായി വിമാനം പറന്നിറങ്ങുമ്പോൾ അതിൽ പൊതുമരാമത്ത് വകുപ്പിന് അഭിമാനിക്കാൻ ഏറെയുണ്ട്.എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് ഇടുക്കി പീരുമേടിലെ മഞ്ഞുമലയിൽ പൂര്‍ത്തിയായി വരികയാണ്. പൊതുമരാമത്ത് വകുപ്പാണ് ഇതിൻ്റെ രൂപരേഖ തയ്യാറാക്കിയതും നിർമ്മാണ പ്രവർത്തനം നടത്തിയതും. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണിയുന്ന എയർ സ്ട്രിപ്പ് കൂടിയാണ് ഇടുക്കിയിൽ ഒരുങ്ങുന്നത്.പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പാണിത്. എന്‍സിസി കേഡറ്റുകളുടെ പരിശീലനം, താമസ സൗകര്യം, ക്യാമ്പ് തുടങ്ങിയവയാണ് ഇവിടെ ഉണ്ടാവുക.അടിയന്തര സാഹചര്യങ്ങളില്‍ മലയോര മേഖലയ്ക്ക് ആശ്രയമേകാനും എയർ സ്ട്രിപ്പ് വഴി സാധിക്കും. എയര്‍ഫോഴ്സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകും.രാജ്യത്തെ ഏക എൻസിസി എയർ സ്ട്രിപ്പ് പ്രവർത്തനം ആരംഭിക്കുമ്പോൾ അത് ഇടുക്കിയുടെ ടൂറിസം മേഖലയ്ക്ക് കൂടി പ്രതീക്ഷയേകുന്നതാണ്.കേരളത്തിന് അഭിമാനിക്കാവുന്ന ഒരു പദ്ധതിയാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്. എയർ സ്ട്രിപ്പ് രൂപകല്പന ചെയ്ത് നിർമ്മാണ പ്രവൃത്തി നടത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നു.

Related posts

കോവിഡ് ടെലിമെഡിസിൻ സൗകര്യത്തിനായി പോലീസിന്റെ ആപ്പും ഉപയോഗിക്കും

സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം.

Aswathi Kottiyoor

ക്രയ സർട്ടിഫിക്കറ്റുള്ളവർക്ക് വനഭൂമിയിൽ അവകാശം: ഒഴിവാക്കാൻ ബില്ലുമായി സർക്കാർ.

Aswathi Kottiyoor
WordPress Image Lightbox