23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • സം​സ്ഥാ​നം കോ​വി​ഡി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മൊ​രു​ക്കു​മ്പോ​ള്‍ ആ​രും കോ​വി​ഡ് 19 വാ​ക്‌​സി​നോ​ട് വി​മു​ഖ​ത കാ​ട്ട​രു​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.
Kerala

സം​സ്ഥാ​നം കോ​വി​ഡി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മൊ​രു​ക്കു​മ്പോ​ള്‍ ആ​രും കോ​വി​ഡ് 19 വാ​ക്‌​സി​നോ​ട് വി​മു​ഖ​ത കാ​ട്ട​രു​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

സം​സ്ഥാ​നം കോ​വി​ഡി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മൊ​രു​ക്കു​മ്പോ​ള്‍ ആ​രും കോ​വി​ഡ് 19 വാ​ക്‌​സി​നോ​ട് വി​മു​ഖ​ത കാ​ട്ട​രു​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ഒ​ന്നാം ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ ഇ​നി കു​റ​ച്ച് പേ​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ ആ​വ​ശ്യ​ത്തി​ന് വാ​ക്‌​സി​ന്‍ സ്റ്റോ​ക്കു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

1200 ഓ​ളം വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ സം​സ്ഥാ​ന​ത്താ​കെ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ത​ന്നെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ പ​ല വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ള്‍​ക്കാ​ര്‍ തീ​രെ കു​റ​വാ​ണ്. ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ​യു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍റെ ക​ണ​ക്കെ​ടു​ത്താ​ല്‍ ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ 5,65,432 ഡോ​സ് വാ​ക്‌​സി​നാ​ണ് ന​ല്‍​കി​യ​ത്. അ​തി​ല്‍ 1,28,997 പേ​ര്‍ മാ​ത്ര​മാ​ണ് ആ​ദ്യ ഡോ​സ് വാ​ക്‌​സി​നെ​ടു​ത്ത​ത്.

ആ​രും വാ​ക്‌​സി​നേ​ഷ​നോ​ട് വി​മു​ഖ​ത കാ​ണി​ക്ക​രു​ത്. ഇ​നി​യും വാ​ക്‌​സി​ന്‍ എ​ടു​ക്കാ​നു​ള്ള​വ​ര്‍ ഉ​ട​ന്‍ ത​ന്നെ കോ​വി​ന്‍ വെ​ബ് സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തോ തൊ​ട്ട​ടു​ത്ത വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ നേ​രി​ട്ടെ​ത്തി​യോ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി അ​ഭ്യ​ര്‍​ത്ഥി​ച്ചു.

സം​സ്ഥാ​ന​ത്ത് വാ​ക്‌​സി​നേ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 93.04 ശ​ത​മാ​നം പേ​ര്‍​ക്ക് (2,48,50,307) ആ​ദ്യ ഡോ​സും 42.83 ശ​ത​മാ​നം പേ​ര്‍​ക്ക് (1,14,40,770) ര​ണ്ടാം ഡോ​സും ന​ല്‍​കി​യി​ട്ടു​ണ്ട്. ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ 3,62,91,077 ഡോ​സ് വാ​ക്‌​സി​നാ​ണ് ഇ​തു​വ​രെ ന​ല്‍​കി​യ​ത്. കേ​ന്ദ്ര​ത്തി​ന്‍റെ 2021ലെ ​എ​സ്റ്റി​മേ​റ്റ് ജ​ന​സം​ഖ്യ പ്ര​കാ​രം പ​തി​നെ​ട്ട​ര ല​ക്ഷ​ത്തോ​ളം പേ​രാ​ണ് വാ​ക്‌​സി​നെ​ടു​ക്കാ​നു​ള്ള​ത്. അ​തി​ല്‍ ത​ന്നെ കോ​വി​ഡ് ബാ​ധി​ച്ച​വ​രാ​യ 10 ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് മൂ​ന്ന് മാ​സം ക​ഴി​ഞ്ഞ് വാ​ക്‌​സി​ന്‍ എ​ടു​ത്താ​ല്‍ മ​തി. അ​തി​നാ​ല്‍ ഇ​നി എ​ട്ട​ര ല​ക്ഷ​ത്തോ​ളം പേ​ര്‍ മാ​ത്ര​മാ​ണ് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നെ​ടു​ക്കാ​നു​ള്ള​ത്.

കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്താ​ല്‍ കോ​വി​ഡ് വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​ക​യും ഗു​രു​ത​ര​മാ​യ അ​സു​ഖ​ത്തി​ല്‍ നി​ന്നും സം​ര​ക്ഷി​ക്കു​ക​യും ആ​ശു​പ​ത്രി വാ​സ​ത്തി​ന്‍റെ​യും മ​ര​ണ​ത്തി​ന്‍റെ​യും സാ​ധ്യ​ത ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​തു​വ​രെ 1,22,407 കോ​വി​ഡ് കേ​സു​ക​ളി​ല്‍, 11 ശ​ത​മാ​നം വ്യ​ക്തി​ക​ള്‍ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി അ​ല്ലെ​ങ്കി​ല്‍ ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ നാ​ല് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ശ​രാ​ശ​രി 1,42,680 കേ​സു​ക​ള്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​തി​ല്‍ ര​ണ്ട് ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ളും ഒ​രു ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഐ​സി​യു​വും ആ​വ​ശ്യ​മാ​യി വ​ന്ന​ത്. നി​ല​വി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ള്‍, ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍, ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം എ​ന്നി​വ മു​ന്‍ ആ​ഴ്ച​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ ഈ ​ആ​ഴ്ച​യി​ല്‍ യ​ഥാ​ക്ര​മം 12, 12, 24, 10, 8, 13 ശ​ത​മാ​നം വീ​തം കു​റ​ഞ്ഞു.

ആ​ശു​പ​ത്രി വാ​സ​ത്തി​ന്‍റെ നി​ര​ക്കും ഗു​രു​ത​ര​മാ​യ കേ​സു​ക​ളും കു​റ​യു​ന്ന പ്ര​വ​ണ​ത​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​തി​നെ​ല്ലാം കാ​ര​ണം ന​മ്മു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ കൂ​ടി​യാ​ണ്. എ​ല്ലാ കാ​ല​വും സം​സ്ഥാ​ന​ത്തി​ന് അ​ട​ച്ചി​ടാ​നാ​കി​ല്ല. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും ജീ​വ​നോ​പാ​ധി​യും ഒ​രു​പോ​ലെ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്.

കോ​ള​ജു​ക​ള്‍ തു​റ​ന്നു തു​ട​ങ്ങി. സ്‌​കൂ​ളു​ക​ളും അ​ടു​ത്ത​മാ​സം ആ​ദ്യ​ത്തോ​ടെ തു​റ​ക്കും. ആ ​സ​മ​യ​ത്ത് കു​റ​ച്ചു​പേ​ര്‍ വാ​ക്‌​സി​ന്‍ എ​ടു​ക്കാ​തെ വി​മു​ഖ​ത കാ​ണി​ച്ച് മാ​റി നി​ല്‍​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ന് ത​ന്നെ ആ​പ​ത്താ​ണ്. അ​തി​നാ​ല്‍ ബാ​ക്കി​യു​ള്ള​വ​ര്‍ എ​ത്ര​യും വേ​ഗം ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

ജീവിതച്ചെലവിലെ വർധന ഏറ്റവും കുറവ് ഇന്ത്യയിൽ; പ്രതിശീർഷ വരുമാനത്തിൽ 57% വർധന.

Aswathi Kottiyoor

മുഴുവൻ സ്ഥാപനങ്ങളും ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കാളികളാകും: മന്ത്രി വി.എൻ വാസവൻ

Aswathi Kottiyoor

കുഴികള്‍ അടയ്ക്കുന്നില്ല; റോഡില്‍ പൂക്കളമിട്ട് തിരുവഞ്ചൂരും സംഘവും

Aswathi Kottiyoor
WordPress Image Lightbox