22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പ്ര​മു​ഖ കാ​ർ​ട്ടൂ​ണി​സ്റ്റ് യേ​ശു​ദാ​സ​ൻ (83) അ​ന്ത​രി​ച്ചു.
Kerala

പ്ര​മു​ഖ കാ​ർ​ട്ടൂ​ണി​സ്റ്റ് യേ​ശു​ദാ​സ​ൻ (83) അ​ന്ത​രി​ച്ചു.

പ്ര​മു​ഖ കാ​ർ​ട്ടൂ​ണി​സ്റ്റ് യേ​ശു​ദാ​സ​ൻ (83) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ കൊ​ച്ചി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര ഭ​ര​ണി​ക്കാ​വ് സ്വ​ദേ​ശി​യാ​ണ്.

കേ​ര​ള കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ദ​മി​യു​ടെ സ്ഥാ​പ​ക ചെ​യ​ര്‍​മാ​നാ​ണ്. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പോ​ക്ക​റ്റ് കാ​ർ​ട്ടൂ​ണി​ന്‍റെ ര​ച​യി​താ​വ്. മ​ല​യാ​ള പ​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ സ്റ്റാ​ഫ് കാ​ർ​ട്ടൂ​ണി​സ്റ്റ് എ​ന്നീ നി​ല​ക​ളി​ലും അ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്നു. കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ഉ​പാ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ശ​ങ്കേ​ഴ്സ് വീ​ക്കി​ലി, ജ​ന​യു​ഗം, ബാ​ല​യു​ഗം, മ​ല​യാ​ള മ​നോ​ര​മ, ക​ട്ട്-​ക​ട്ട്, അ​സാ​ധു എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു.

യേ​ശു​ദാ​സ​ന്‍ വ​ര​ച്ച ആ​ദ്യ​ത്തെ കാ​ര്‍​ട്ടൂ​ണ്‍ അ​മേ​രി​ക്ക​ന്‍ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ജോ​ണ്‍ ഡ​ഗ്ല​സ് ആ​റ്റം ബോ​ബു​മാ​യി നൃ​ത്തം ച​വി​ട്ടു​ന്ന​താ​യി​രു​ന്നു. ‘ച​ന്തു’ എ​ന്ന കാ​ര്‍​ട്ടൂ​ണ്‍ പ​ര​മ്പ​ര​യാ​ണ് യേ​ശു​ദാ​സ​ന്‍റെ ആ​ദ്യ​ത്തെ കാ​ര്‍​ട്ടൂ​ണ്‍ പം​ക്തി.

ഇ​ന്ത്യ​ന്‍ കാ​ര്‍​ട്ടൂ​ണി​സ്റ്റു​ക​ളു​ടെ കു​ല​പ​തി​യാ​യ ശ​ങ്ക​റി​നോ​ടൊ​പ്പം ശ​ങ്കേ​ഴ്‌​സ് വീ​ക്കി​ലി​യി​ല്‍ പ​രി​ശീ​ല​നം നേ​ടി​യ കാ​ര്‍​ട്ടൂ​ണി​സ്റ്റു​ക​ളി​ല്‍ ഒ​രാ​ളാ​ണ്. 1984ല്‍ ​കെ.​ജി. ജോ​ര്‍​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ‘പ​ഞ്ച​വ​ടി​പ്പാ​ലം’ എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന് സം​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ച​ത് യേ​ശു​ദാ​സ​നാ​യി​രു​ന്നു. 1992-ല്‍ ​എ.​ടി. അ​ബു സം​വി​ധാ​നം ചെ​യ്ത ‘എ​ന്‍റെ പൊ​ന്നു ത​മ്പു​രാ​ന്‍’ എ​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യും യേ​ശു​ദാ​സ​ന്‍റേ​താ​യി​രു​ന്നു.

Related posts

ഒ​ന്നു മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ സം​സ്ഥാ​ന​ത്ത് 46,61,138 വി​ദ്യാ​ർ​ഥി​ക​ൾ

Aswathi Kottiyoor

കൊ​യി​ലാ​ണ്ടി​യി​ല്‍ അ​മ്മ​യും പി​ഞ്ചു മ​ക​നും ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു

Aswathi Kottiyoor

സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox