24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • വിസ്മയ കേസ്: പ്രതി സഹതാപം അർഹിക്കുന്നില്ലെന്ന് സർക്കാർ.
Kerala

വിസ്മയ കേസ്: പ്രതി സഹതാപം അർഹിക്കുന്നില്ലെന്ന് സർക്കാർ.

വിസ്മയ കേസ് സ്ത്രീധന വിപത്തിന് എതിരെയുള്ള പോരാട്ടം ആണെന്നും പ്രതി കിരൺകുമാർ ഒരുവിധത്തിലും സഹതാപം അർഹിക്കുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു പ്രതി ഭാര്യയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചതിനു തെളിവുണ്ടെന്നും അറിയിച്ചു. സ്ത്രീധന പീഡനത്തെത്തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയും ഭർത്താവുമായ കൊല്ലം സ്വദേശി കിരൺകുമാർ നൽകിയ ജാമ്യാപേക്ഷ എതിർത്താണു സർക്കാരിന്റെ വാദം. കേസിൽ കുറ്റപത്രം നൽകിയെന്നതു പ്രതിക്കു ജാമ്യം അനുവദിക്കാൻ കാരണമല്ലെന്നും പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ (ഡിജിപി) ടി. എ. ഷാജി വിശദീകരിച്ചു. ജസ്റ്റിസ് എം. ആർ. അനിത ഹർജി വിധി പറയാൻ മാറ്റി.
ടിക് ടോക് വിഡിയോകൾ ഇട്ടിരുന്ന വിസ്മയ മണിക്കൂറുകൾ ഫോണിൽ ചെലവിട്ടിരുന്നുവെന്നും പരീക്ഷ അടുത്ത നേരത്ത് ഫോൺ ഉപയോഗം വിലക്കിയതും ഫെയ്സ് ബുക് അക്കൗണ്ട് ഡിലീറ്റ് ചെയ്യിച്ചതുമാണ് പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമെന്നും കിരണിന്റെ അഭിഭാഷകൻ വാദിച്ചു. ജോയിന്റ് ലോക്കറിലാണു വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്നതെന്നു പ്രതി പറയുന്നതു ശരിയല്ലെന്നും കിരണിന്റെ ലോക്കറിൽ നിന്നാണു സ്വർണം കണ്ടെടുത്തതെന്നും ഡിജിപി ആരോപിച്ചു. കേസ് ഡയറി ഹാജരാക്കി. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു കിരൺ മകളുടെ മുഖത്തു ചവ‌ിട്ടിയെന്ന് വിസ്മയയുടെ പിതാവ് ഹർജിയിൽ കക്ഷി ചേർന്നു വാദിച്ചു. വാട്സാപ് സന്ദേശങ്ങളുടെ പകർപ്പ് ഹാജരാക്കി.

Related posts

മെഡിസെപ്‌ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി : മൂന്നുലക്ഷം രൂപ പരിരക്ഷ.

Aswathi Kottiyoor

വ​ന്യ​ജീ​വി ആ​ക്ര​മ​ണം !ക​ർ​ഷ​ക​ർ​ക്ക് സൗ​രോ​ർ​ജ വേ​ലി​ക്ക് സ​ഹാ​യം ന​ൽ​കും: കൃ​ഷി​മ​ന്ത്രി

Aswathi Kottiyoor

ട്രെയിനില്‍ ഇനി രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട; പിടി വീണാല്‍ പിഴ.

Aswathi Kottiyoor
WordPress Image Lightbox