തിരുവനന്തപുരം, കാസർഗോഡ് സിൽവർ ലൈൻ റെയിൽപാതയ്ക്കായി പരിസ്ഥിതി ആഘാതപഠനം നടത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനാണു പഠനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു ദ്രുത പരിസ്ഥിതി ആഘാതപഠനം തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോണ്മെന്റ് മുഖേനയും നടത്തി.
ഇതിന്റെ റിപ്പോർട്ട് കെ-റെയിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ സമഗ്രമായ ഒരു പരിസ്ഥിതി ആഘാതപഠനം നടത്തുന്നതിനുള്ള ടെണ്ടർ നടപടികൾ അന്തിമഘട്ടത്തിലാണെന്നും മോൻസ് ജോസഫ്, അനൂപ് ജേക്കബ്, പി.ജെ. ജോസഫ്, മാണി സി. കാപ്പൻ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.