24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ആ​ദ്യ​ഘ​ട്ടം ക്ലാ​സ് ഉ​ച്ച​വ​രെ; മാ​ർ​ഗ​രേ​ഖ ത​യാ​ർ, മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി
Kerala

ആ​ദ്യ​ഘ​ട്ടം ക്ലാ​സ് ഉ​ച്ച​വ​രെ; മാ​ർ​ഗ​രേ​ഖ ത​യാ​ർ, മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി

ന​വം​ബ​റി​ൽ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക്ലാ​സു​ക​ൾ ഉ​ച്ച​വ​രെ മ​തി​യെ​ന്നു മാ​ർ​ഗ​രേ​ഖ. വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ​വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി തയാറാക്കിയ മാർഗരേഖ മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി, വീ​ണാ ജോ​ർ​ജ്ജ് എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റി.

ക്ലാ​സി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ ക്ലാ​സി​ലെ​യും കു​ട്ടി​ക​ളെ ബാച്ചു​ക​ളാ​യി തി​രി​ക്ക​ണം. എ​ന്നാ​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ സ്കൂ​ളു​ക​ളി​ൽ ഇ​ത്ത​രം ബാ​ച്ച് ക്ര​മീ​ക​ര​ണം നി​ർ​ബ​ന്ധ​മ​ല്ല. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്കൂ​ളി​ൽ എ​ത്തേ​ണ്ട.

അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും മ​റ്റു ജീ​വ​ന​ക്കാ​രും ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്ക​ണം. സ്കൂ​ൾ ത​ല​ത്തി​ൽ സ്റ്റാ​ഫ് കൗ​ണ്‍​സി​ൽ യോ​ഗം, പി​ടി​എ , ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും മ​റ്റ് അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും യോ​ഗം, വി​ദ്യാ​ഭ്യാ​സ ജി​ല്ല, ഉ​പ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ മു​ന്നൊ​രു​ക്ക​യോ​ഗ​ങ്ങ​ൾ എ​ന്നി​വ ന​ട​ത്ത​ണം.

ജി​ല്ലാ​ത​ല​ത്തി​ൽ ക​ള​ക്ട​റു​ടെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു യോ​ഗ​ങ്ങ​ൾ ന​ട​ത്ത​ണം. ഓ​രോ സ്കൂ​ളി​ലേ​യും ക്ലാ​സു​ക​ൾ​ക്ക് ന​ൽ​കു​ന്ന ഇ​ട​വേ​ള, ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന സ​മ​യം, സ്കൂ​ൾ വി​ടു​ന്ന സ​മ​യം, എ​ന്നി​വ​യി​ൽ വ്യ​ത്യാ​സ​ങ്ങ​ൾ വ​രു​ത്തി കൂ​ട്ടം ചേ​ര​ൽ ഒ​ഴി​വാ​ക്ക​ണം. എ​ല്ലാ അ​ധ്യാ​പ​ക​രും സ്കൂ​ളി​ൽ ഹാ​ജ​രാ​ക​ണം.

സ്കൂ​ളി​ൽ നേ​രി​ട്ട് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്ക് നി​ല​വി​ലു​ള്ള ഡി​ജി​റ്റ​ൽ പ​ഠ​ന​രീ​തി തു​ട​രു​ന്ന​താ​ണ്. സ്കൂ​ളു​ക​ളി​ൽ രോ​ഗ​ല​ക്ഷ​ണ പ​രി​ശോ​ധ​ന ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്കു​ക​യും രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്ക് സി​ക്ക് റൂ​മു​ക​ൾ ഒ​രു​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും മാ​ർ​ഗ​രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

പരാതിക്കാരിയുടെ വീട്ടില്‍നിന്ന് എല്‍ദോസിന്റെ വസ്ത്രം ലഭിച്ചു; പെരുമ്പാവൂരിലെ വീട്ടിലും തെളിവെടുപ്പ്

Aswathi Kottiyoor

ലിയോ ആദ്യ പ്രദർശനം കേരളത്തിൽ

Aswathi Kottiyoor

സപ്ലിമെന്ററി പരീക്ഷയുടെ ഫീസ് അടക്കാം*

Aswathi Kottiyoor
WordPress Image Lightbox