23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഉണർന്നു കലാലയം ; ആദ്യദിനം 75 ശതമാനം വിദ്യാർഥികളെത്തി.
Kerala

ഉണർന്നു കലാലയം ; ആദ്യദിനം 75 ശതമാനം വിദ്യാർഥികളെത്തി.

കോവിഡിനെത്തുടർന്ന്‌ ദീർഘകാലം അടച്ചിട്ടിരുന്ന സംസ്ഥാനത്തെ കോളേജുകൾ തിങ്കളാഴ്ച തുറന്നു. ബിരുദം, ബിരുദാനന്തര ബിരുദ വിഭാഗങ്ങളിലെ അവസാന വർഷ ക്ലാസാണ്‌ ആരംഭിച്ചത്‌. ആദ്യ ദിനം 75 ശതമാനം വിദ്യാർഥികളെത്തി. കോവിഡ് മാനദണ്ഡം കർശനമായി പാലിച്ചായിരുന്നു പ്രവേശനം. വാക്‌സിൻ സർട്ടിഫിക്കറ്റ്‌ പരിശോധിച്ചു. ഓറിയന്റേഷൻ ക്ലാസുകളും നടത്തി. കൂട്ടംകൂടൽ, ഭക്ഷണം പകുത്ത്‌ കഴിക്കൽ, പഠനോപകരണ കൈമാറ്റം എന്നിവ അനുവദിച്ചില്ല. ഹാജർ നിർബന്ധമാക്കിയിട്ടില്ല.

18 മുതൽ മുഴുവൻ ക്ലാസും ആരംഭിക്കുന്നതോടെ കലാലയങ്ങൾ സജീവമാകും. കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക്‌ അനുസരിച്ചാണ് ക്ലാസുകൾ നടന്നത്. കൂടുതൽ വിദ്യാർഥികളെ ഉൾക്കൊള്ളാൻ സൗകര്യമുള്ളിടത്ത്‌ ഒറ്റ ഷിഫ്റ്റും അല്ലാത്തിടങ്ങളിൽ രണ്ട് ഷിഫ്റ്റുമായിരുന്നു. ഓൺലൈനായും ക്ലാസ്‌ നടത്തും.

Related posts

ഒടി ടി സിനിമകളിൽ അഭിനയിക്കരുത് ; ഫഹദിന് ഫിയോക്കിന്റെ താക്കീത്……….

Aswathi Kottiyoor

പ്ര​ഥ​മ എ​ര​ഞ്ഞോ​ളി മൂ​സ പു​ര​സ്കാ​രം കെ.​ജി.​മ​ർ​ക്കോ​സി​ന്

Aswathi Kottiyoor

കോഴിക്കോട്ട് ട്രെയിനിൽ തീ വയ്ക്കാൻ ശ്രമം; മഹാരാഷ്ട്രക്കാരനായ ഇരുപതുകാരൻ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox