21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കോവിഡിനെ പ്രതിരോധിക്കാന്‍ ആന്റിബോഡി കേരളത്തിൽ 82% പേർക്ക്.
Kerala

കോവിഡിനെ പ്രതിരോധിക്കാന്‍ ആന്റിബോഡി കേരളത്തിൽ 82% പേർക്ക്.

കേരളത്തിൽ 82 ശതമാനത്തിലധികം പേരിൽ കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡിയുണ്ടെന്ന് ആരോഗ്യവകുപ്പ് നടത്തിയ സിറോ പ്രിവലൻസ് സർവേയുടെ പ്രാഥമിക വിലയിരുത്തൽ. 40 % കുട്ടികളിൽ ആന്റിബോഡി സാന്നിധ്യമുണ്ടെന്നാണു സൂചന. 14 ജില്ലകളിൽനിന്ന് 30,000 സാംപിളുകൾ ശേഖരിച്ചുനടത്തിയ പഠനത്തിന്റെ വിശകലനം പുരോഗമിക്കുകയാണ്. അന്തിമ കണക്കുകളിൽ മാറ്റം വരാം.
കോവിഡ് ബാധിച്ചോ വാക്സിനേഷനിലൂടെയോ പ്രതിരോധശേഷി ലഭിച്ചിട്ടുണ്ടോ എന്നറിയാനാണു സർവേ നടത്തിയത്. കുട്ടികൾക്ക് വാക്സീൻ നൽകിത്തുടങ്ങിയിട്ടില്ലാത്തതിനാൽ കോവിഡ് ബാധ മാത്രമാണ് ആന്റിബോഡിക്കു കാരണം. 18 കഴിഞ്ഞവർ, 5–17 പ്രായക്കാർ, തീരദേശവാസികൾ, ഗർഭിണികൾ, ചേരിനിവാസികൾ, 18 വയസ്സിനു മുകളിലുള്ള ആദിവാസികൾ എന്നിവരിലാണു പരിശോധന നടത്തിയത്.

തീരദേശത്ത് 90 % വരെ ആന്റിബോഡി സാന്നിധ്യമുണ്ട്. അതേസമയം, കുട്ടികളിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആന്റിബോഡി കുറവാണ്. സ്കൂളുകൾ തുറക്കാൻ ഈ ഫലം കൂടി പരിഗണിക്കുന്നുണ്ട്. ഐസിഎംആർ നടത്തിയ ദേശീയ സർവേയിൽ കേരളത്തിൽ 44.4 % പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്. കുട്ടികളുടെ സാംപിൾ ശേഖരിച്ചിരുന്നില്ല.

Related posts

മാ​സ്ക് പ​രി​ശോ​ധ​ന​യ്ക്കു നി​യ​മസാ​ധു​ത ന​ൽ​കാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സ് വൈ​കു​ന്ന​ത് വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ

Aswathi Kottiyoor

നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കും: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

കോഴിക്കോട് മെഡിക്കൽ കോളജിൽ വൈറോളജി ലാബ്‌ സമ്പർക്കപട്ടികയിൽ കൂടുതൽ പേരുണ്ടാകാം; രോഗ ഉറവിടം കണ്ടെത്താൻ ശ്രമം തുടരുന്നു: മന്ത്രി വീണാ ജോർജ്‌.

Aswathi Kottiyoor
WordPress Image Lightbox