22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അടുത്ത ഗാന്ധിജയന്തിക്കുമുമ്പ്‌ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിമുക്തി ക്ലബ്ബുകൾ
Kerala

അടുത്ത ഗാന്ധിജയന്തിക്കുമുമ്പ്‌ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിമുക്തി ക്ലബ്ബുകൾ

അടുത്ത ഗാന്ധിജയന്തിക്കു മുമ്പായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിമുക്തി ക്ലബ്ബുകൾ രൂപീകരിച്ച് ലഹരിക്കെതിരെയുള്ള സന്ദേശം വിദ്യാർഥികൾക്കിടയിൽ വ്യാപകമാക്കുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന എക്സൈസ് വകുപ്പും വിമുക്തി മിഷനും നടത്തുന്ന ഒരു മാസത്തെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ഇരുപതിനായിരത്തോളം വാർഡുകളിൽ ലഹരിക്കെതിരെ പൊതുജനപങ്കാളിത്തത്തോടെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. .
ചെറിയ കുട്ടികൾ പോലും അപകടകരമാം വിധം ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ട്. ഇത് ഭാവിസമൂഹത്തെ ദോഷകരമായി ബാധിക്കും. ഇതു മുന്നിൽ കണ്ട് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ സാധിക്കണം. ലഹരിയുടെ അടിവേരറുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലേക്കും കലാലയങ്ങളിലേക്കും വിമുക്തിയുടെ പ്രവർത്തനം കടന്നുചെല്ലണമെന്നും മന്ത്രി പറഞ്ഞു. വിമുക്തി മിഷൻ തയ്യാറാക്കിയ ഹ്രസ്വചിത്രങ്ങളുടെ സിഡി മന്ത്രി എം വി ഗോവിന്ദൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാറിന് നൽകി പ്രകാശനം ചെയ്‌തു.

ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായി. സൈക്കിൾ റാലി വി കെ പ്രശാന്ത് എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്‌തു. എക്സൈസ് കമീഷണർ എസ്‌ അനന്ദകൃഷ്‌ണൻ, വിമുക്തി മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡി രാജീവ്, അഡീഷണൽ എക്സൈസ് കമീഷണർ എൻഫോഴ്സ്മെന്റ്‌ എ അബ്ദുൾ റഷി, എസ്‌പി കെ മുഹമ്മദ് ഷാഫി, ദക്ഷിണ മേഖല ജോയിന്റ്‌ എക്സൈസ് കമീഷണർ എ ആർ സുൽഫിക്കർ, ജോയിന്റ്‌ എക്സൈസ് കമീഷണർ ആർ ഗോപകുമാർ, എൻഎസ്‌എസ്‌ കോ-ഓർഡിനേറ്റർ ജേക്കബ് ജോൺ, ഫ്രട്ടേണിറ്റി ഓഫ് റസിഡൻസ്‌ അസോസിയേഷൻ (തിരുവനനന്തപുരം) ജനറൽ സെക്രട്ടറി ജയദേവൻ നായർ, കെഎസ്ഇ ഒ എ ജനറൽ സെക്രട്ടറി എൻ അശോക് കുമാർ, കെഎസ് ഇഎസ്എ ജനറൽ സെക്രട്ടറി കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Related posts

ആകാശത്തും ഭൂമിയിലും ടിക്കറ്റ്‌ കൊള്ള ; ആശ്വാസം കെഎസ്‌ആർടിസി

Aswathi Kottiyoor

ക്യാനഡ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യ

Aswathi Kottiyoor

പെർമിറ്റ്​ ഫീസ്​ വർധന​: കെട്ടിക്കിടക്കുന്നത്​ ആയിരക്കണക്കിന്​ അപേക്ഷകൾ

Aswathi Kottiyoor
WordPress Image Lightbox