27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്‌കൂളുകളിൽ കുട്ടികൾക്ക്‌ ലൈംഗിക വിദ്യാഭ്യാസം നൽകണം: പി സതീദേവി.
Kerala

സ്‌കൂളുകളിൽ കുട്ടികൾക്ക്‌ ലൈംഗിക വിദ്യാഭ്യാസം നൽകണം: പി സതീദേവി.

സ്‌കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ചകൾ നടത്തും. സംസ്ഥാനത്തെ കുറ്റകൃത്യ നിരക്ക് കുറയ്ക്കാൻ പ്രത്യേക ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും സതീദേവി അറിയിച്ചു.

പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠി കുത്തിക്കൊലപ്പൊടുത്തിയ നിതിന മോളുടെ വീട് സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു. ലൈംഗിക വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ പലരുടെയും നെറ്റിചുളിയും എന്ന അവസ്ഥയാണ്. അതിനെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ വലിയ വിമർശനങ്ങൾ ഉയർന്നു വരാറുണ്ട്. എന്നാൽ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കിയാൽ നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. ലിംഗനീതിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവത്കരണം നൽകാനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ അത്തരം പ്രൊജക്‌ടുകൾ കൊണ്ടുവരണം.

വിദ്യാസമ്പന്നരായ ചെറുപ്പക്കാരിൽ ഇത്തരത്തിലുള്ള ഹീനമായ ക്രൂരകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥ രൂപപ്പെടുന്നതെങ്ങനെയെന്ന് ഗൗരവമേറിയ പഠനം വേണം. സമൂഹമാധ്യമങ്ങളിലടക്കം ഇടപെടുന്ന കൗമാരക്കാരിൽ പല അബദ്ധധാരണകളുമുണ്ട് – സതീദേവി പറഞ്ഞു.

Related posts

ബഫർ സോൺ ആശങ്ക: ഹെൽപ്പ് ഡെസ്ക് തുറക്കും: വനംമന്ത്രി

Aswathi Kottiyoor

ക്രിപ്‌റ്റോകറൻസി തട്ടിപ്പ് ; ലിങ്കിൽ തൊട്ടാൽ ഹാക്കാകും

Aswathi Kottiyoor

24 മണിക്കൂറിന് ശേഷവും പുറപ്പെടാതെ എയർ ഇന്ത്യ വിമാനം; കണ്ണൂരിൽ യാത്രക്കാരുടെ പ്രതിഷേധം*

Aswathi Kottiyoor
WordPress Image Lightbox