24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റിസർവേഷനില്ലാത്ത തീവണ്ടികൾ ബുധനാഴ്ചമുതൽ; സീസൺ ടിക്കറ്റ് അനുവദിക്കും.
Kerala

റിസർവേഷനില്ലാത്ത തീവണ്ടികൾ ബുധനാഴ്ചമുതൽ; സീസൺ ടിക്കറ്റ് അനുവദിക്കും.

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ റിസർവേഷനില്ലാത്ത തീവണ്ടികൾ ബുധനാഴ്ച ഓടിത്തുടങ്ങും. ഒമ്പത് ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലുള്ള പ്രത്യേക മെമുവിനുപുറമേ ഇവയിലും സീസൺ ടിക്കറ്റുകൾ അനുവദിക്കും.

എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകളായിട്ടാണ് ഇവ ഓടിക്കുന്നതെങ്കിലും പാസഞ്ചറുകളെപ്പോലെ സ്റ്റോപ്പുകളുണ്ടാകും. തീവണ്ടികൾ നിർത്തിവെച്ച മാർച്ച് 24-നുശേഷം കാലാവധിയുണ്ടായിരുന്ന സീസൺ ടിക്കറ്റുകൾ ഈ വണ്ടികളിൽ ഉപയോഗിക്കാം. ദീർഘദൂര എക്സ്പ്രസുകളിൽ ജനറൽ കമ്പാർട്ടുമെന്റുകളിലെ റിസർവേഷൻ തുടരും. സ്റ്റേഷനുകളിൽ യാത്രക്കാർക്ക് വിശ്രമമുറികൾ ഉപയോഗിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

Related posts

*പ്രശസ്‌ത ഇറാനിയൻ സംവിധായകൻ ഡാരിഷ്‌ മെർജുയിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ*

Aswathi Kottiyoor

തലശ്ശേരി റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കും

Aswathi Kottiyoor

മാധ്യമപ്രവർത്തകനാണെന്നത്‌ നിയമം കൈയ്യിലെടുക്കാനുള്ള ലൈസൻസ്‌ അല്ല: സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox