24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പോ​ലീ​സി​നെ വി​മ​ർ​ശി​ച്ച് വീ​ണ്ടും ഹൈ​ക്കോ​ട​തി.
Kerala

പോ​ലീ​സി​നെ വി​മ​ർ​ശി​ച്ച് വീ​ണ്ടും ഹൈ​ക്കോ​ട​തി.

പോ​ലീ​സി​നെ വി​മ​ർ​ശി​ച്ച് വീ​ണ്ടും ഹൈ​ക്കോ​ട​തി. പൊ​തു​ജ​ന​ത്തോ​ട് എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്ന് പോ​ലീ​സി​ന് ഇ​നി​യും മ​ന​സി​ലാ​യി​ട്ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഇ​നി​യും ആ​വ​ർ​ത്തി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു.

പ​രാ​തി​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ തേ​വ​ര എ​സ്എ​ച്ച്ഒ, എ​സ്‌​ഐ എ​ന്നി​വ​ർ​ക്കെ​തി​രാ​യ ഉ​ത്ത​ര​വി​ലാ​ണ് കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം. ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കു​റ്റ​ക്കാ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ആ​ക്ഷ​ൻ ടേ​ക്ക​ൺ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ച്ചി സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ്, ഭാ​ര്യ എ​ന്നി​വ​ർ പോ​ലീ​സി​ന്‍റെ പെ​രു​മാ​റ്റ​ത്തെ സം​ബ​ന്ധി​ച്ച് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വു​ണ്ടാ​യ​ത്. ഈ ​മാ​സം 10ന് ​വീ​ണ്ടും ഹ​ർ​ജി പ​രി​ഗ​ണി​ക്കും.

Related posts

ബിവറേജസ് കോര്‍പ്പറേഷന്റെ സ്വന്തം മദ്യ ബ്രാന്‍ഡായ ജവാന്റെ വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ തള്ളി സര്‍ക്കാര്‍.

Aswathi Kottiyoor

നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ക്കശ​മാ​ക്കി; ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 4651 കേ​സു​ക​ൾ

Aswathi Kottiyoor

മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡ് അലൈൻമെന്റിന് സർക്കാർ അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox