24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • *തൊഴിലാളികൾക്ക് അഭിമാനിക്കാം; അവരുടെ പേരുകൾ എക്സ്പോയിൽ കൊത്തിവച്ചിരിക്കുന്നു*
Kerala

*തൊഴിലാളികൾക്ക് അഭിമാനിക്കാം; അവരുടെ പേരുകൾ എക്സ്പോയിൽ കൊത്തിവച്ചിരിക്കുന്നു*

അറബ് ലോകത്തെ ആദ്യത്തെ ലോക എക്‌സ്‌പോ നിർമ്മിക്കുന്നതിന് പിന്നിൽ ഭഗീരപ്രയത്നം കാഴ്ചവച്ച തൊഴിലാളികൾക്ക് ആദരമർപ്പിച്ച് യുഎഇ. എക്സ്പോ 2020 തൊഴിലാളി സ്മാരകം യുഎഇ സഹിഷ്ണുതാ സഹമന്ത്രിയും എക്‌സ്‌പോ 2020 ഡയറക്ടർ ജനറലുമായ റീം അൽ ഹാഷെമി ലോകത്തിന് മുന്നിൽ അനാവരണം ചെയ്തു. പ്രത്യേക ഡിസൈനിലുള്ള കൽത്തൂണുകളിൽ നിർമാണ പങ്കാളികളായ രണ്ട് ലക്ഷത്തിലേറെ തൊഴിലാളികളുടെ പേരുകൾ കൊത്തിവച്ചിരിക്കുന്നു. എക്സ്പോയിലെ ജൂബിലി പാർക്കിന്റെ പ്രധാന നടപ്പാതയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർകിടെക്ട് ആസിഫ് ഖാനാണ് ഇൗ സ്മാരകത്തിന്റെ ശിൽപി. ഗ്രഹണത്തിലെ ചന്ദ്രന്റെ രൂപാന്തരീകരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കല്ല് കൊണ്ട് സിലിണ്ടർ നിരകൾ നിർമിച്ചായിരുന്നു സ്മാരകം ഒരുക്കിയതെന്ന് ആസിഫ് ഖാൻ പറഞ്ഞു. പരമ്പരാഗത കാർട്ടോഗ്രാഫിയുടെ ശാസ്ത്രത്തെയും ഇസ്ലാമിക ലോകത്ത് നിന്ന് ജ്യോതിശാസ്ത്രത്തിൽ കാണുന്ന മികച്ച എൻജിനീയറിങ്ങിനെയും പ്രദർശിപ്പിക്കുന്നു, ഇൗ വിസ്മയ നിർമിതികൾ. യുഎഇയിൽ ആഴത്തിൽ വേരൂന്നിയ സഹകരണ മനോഭാവത്തെ പ്രതിഫലിപ്പിക്കുകയും എക്സ്പോ 2020 ന്റെ കാഴ്ചപ്പാടും ധാർമികതയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.യുഎഇ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന തൊഴിലാളികളെ സ്മരിക്കുന്നതിനും ആദരിക്കുന്നതിനും എന്നും മുന്നോട്ടുവന്നിട്ടുള്ള യുഎഇയുടെ ഇൗ മഹത് പ്രവൃത്തിയെ ലോകം പുകഴ്ത്തുന്നു. ഇന്ത്യക്കാരടക്കം ലോകത്തെങ്ങുനിന്നുമുള്ള രണ്ടു ലക്ഷത്തിലേറെ തൊഴിലാളികളുടെ അവിശ്വസനീയമായ ആത്മാർഥ പ്രയത്നത്തിന്റെ പരിണിതഫലമാണ് മരുഭൂമിയിൽ വിരിഞ്ഞ എക്സ്പോ 2020 വേദി എന്ന വിസ്മയക്കാഴ്ച. തൊഴിലാളികളുടെ പ്രയത്നത്തെ മന്ത്രി റീം അൽ ഹാഷിമി അഭിനന്ദിച്ചു. രണ്ടു ലക്ഷത്തിലേറെ തൊഴിലാളികളുടെ സംഭാവനയെ ഞങ്ങൾ ബഹുമാനിക്കാൻ ആഗ്രഹിക്കുന്നു. ഓരോരുത്തരും അറിയപ്പെടാൻ അർഹരാണ്. അവരുടെ ആത്മാർഥമായ പരിശ്രമങ്ങൾക്ക് ഞങ്ങളുടെ ഹൃദ്യമായ നന്ദിയും പ്രശംസയും അർപ്പിക്കുന്നു–റീം അൽ ഹാഷിമി പറഞ്ഞു. 2015ൽ തറക്കല്ലിട്ടതുമുതൽ 240 ദശലക്ഷം മണിക്കൂറാണ് തൊഴിലാളികൾ എക്സ്പോ 2020 വേദിക്കായി വിയർപ്പൊഴുക്കിയത്.

Related posts

കൊട്ടിയൂർ എൻ എസ് എസ് കെയുപി സ്കൂളിൻ്റെ നേതൃത്തത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

Aswathi Kottiyoor

കോ​വി​ഡി​നെ അ​തി​ജീ​വി​ക്കാ​നാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor

സിൽവർ ലൈൻ ഓൺലൈൻ ജനസമക്ഷം 23ന്‌ ; ജനകീയ സംവാദങ്ങൾ സജീവമാക്കാൻ കെ റെയിൽ

Aswathi Kottiyoor
WordPress Image Lightbox