24.5 C
Iritty, IN
June 30, 2024
  • Home
  • Kerala
  • *പിഎസ് സി :വകുപ്പുതല പരീക്ഷകളിൽ മാറ്റം : പുതിയ സമയവും, തീയതിയും ഇപ്രകാരം*
Kerala

*പിഎസ് സി :വകുപ്പുതല പരീക്ഷകളിൽ മാറ്റം : പുതിയ സമയവും, തീയതിയും ഇപ്രകാരം*

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ മാറ്റിവെച്ച മൂന്നു വകുപ്പുതല പരീക്ഷകള്‍ ഈ മാസം 9, 13 തീയതികളില്‍ നടക്കും.
സെപ്റ്റംബര്‍ 27നും ഈ മാസം 8, 11 തീയതികളിലും നടത്താനിരുന്ന പരീക്ഷകളാണ് 9, 13 തീയതികളില്‍ നടക്കുക.

പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ക്കും ബാധകമാകുന്ന അക്കൗണ്ട് ടെസ്റ്റ് (ഹയര്‍) പാര്‍ട്ട് 2 പേപ്പര്‍ 1 പരീക്ഷയും കെഎസ്‌ഇബി ജീവനക്കാര്‍ക്കും കൂടി ബാധകമാകുന്ന അക്കൗണ്ട് ടെസ്റ്റ് (ഹയര്‍) പാര്‍ട്ട് 2 – പേപ്പര്‍ 1 പരീക്ഷയും ഈ മാസം 13 ന് ഉച്ചയ്ക്ക് 2 മുതല്‍ 3.30 വരെ നടക്കും. അക്കൗണ്ട് ടെസ്റ്റ് ഫോര്‍ എക്‌സിക്യൂട്ടീവ് ഓഫിസേഴ്‌സ് – പേപ്പര്‍ 1, 2 പരീക്ഷകള്‍ ഈ മാസം 9ന് നടക്കും.

പേപ്പര്‍ ഒന്നും രണ്ടും പരീക്ഷകള്‍ രണ്ടു സെഷനുകളിലായി രാവിലെ 10 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം നാലു വരെയുമാണ് നടക്കുക. പുതുക്കിയ അഡ്മിഷന്‍ ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. ഈ മാസം 8, 11 തീയതികളില്‍ നടത്തുന്ന മറ്റു വകുപ്പുതല പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും പി എസ് സി അറിയിച്ചു.

Related posts

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഏതറ്റം വരെയും സഹായം നൽകും: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു*

Aswathi Kottiyoor

ലൈംഗിക വിദ്യാഭ്യാസം അടുത്ത വർഷം മുതൽ പാഠ്യപദ്ധതിയിൽ; സർക്കാരിന്‌ ഹൈക്കോടതിയുടെ അഭിനന്ദനം

Aswathi Kottiyoor
WordPress Image Lightbox