21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • *ബുധനാഴ്ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്.*
Uncategorized

*ബുധനാഴ്ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്.*

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടുണ്ട്. തിങ്കളും ചൊവ്വയും എട്ട് ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി.

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിനടുത്ത് രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണം. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. കേരള- കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

Related posts

ബസ്സിടിച്ച് ഗുരുതര പരിക്ക്; യുവതിക്ക് 31,62,965 രൂപയും 8 ശതമാനം പലിശയും കോടതി ചെലവും നഷ്ടപരിഹാരം നൽകാൻ വിധി

Aswathi Kottiyoor

സ്പെയർ പാർട്സുകളും ആവശ്യത്തിന് ജീവനക്കാരുമില്ല; കട്ടപ്പുറത്തും വഴിയിൽ നിന്നും ഇടുക്കിയിലെ കെഎസ്ആര്‍ടിസി ബസുകൾ

Aswathi Kottiyoor

മദ്യപാനത്തിനിടെ തർക്കം; ഭർത്താവ് ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു

Aswathi Kottiyoor
WordPress Image Lightbox