24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • അധ്യാപിക എ‍റി‍ഞ്ഞ പേന കൃഷ്ണമണിയിൽ തറച്ച് കാഴ്ച നഷ്ടപ്പെട്ട സംഭവം; കഠിന തടവ്.
Kerala

അധ്യാപിക എ‍റി‍ഞ്ഞ പേന കൃഷ്ണമണിയിൽ തറച്ച് കാഴ്ച നഷ്ടപ്പെട്ട സംഭവം; കഠിന തടവ്.

നഷ്ടപ്പെട്ടതു നഷ്ടപ്പെട്ടു. കോടതി വിധിയിൽ ആഹ്ലാദി‍ക്കുന്നില്ല. ആശ്വാസമുണ്ട്. കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ട എന്റെ ഇടതുകണ്ണിന്,. മറ്റൊരാൾക്കു നൽകുന്ന ശിക്ഷ എങ്ങനെ പകരമാകും…?’ ക്ലാസിൽ ശ്രദ്ധിക്കാ‍ത്തതിന്റെ പേരിൽ അധ്യാപിക എ‍റി‍ഞ്ഞ പേന ഇടതു‍കണ്ണിലെ കൃഷ്ണമ‍ണിയിൽ ത‍റച്ച് കാഴ്ച നഷ്ടപ്പെട്ട അൽ അമീൻ ചോദിക്കുന്നു. 16 വർഷം മുൻപുണ്ടായ സംഭവത്തിൽ തിരുവനന്തപുരം പോക്സോ കോടതി മലയിൻകീഴ് ക‍ണ്ടല ഗവ. സ്കൂളിലെ മുൻ അധ്യാപിക തൂങ്ങാംപാറ സ്വദേശിനി ഷെരീ‍ഫ ഷാജഹാനെ ഒരു വർഷം കഠിനതടവിനു ശിക്ഷിച്ചു. മൂന്നു ലക്ഷം രൂപ പിഴയും ജഡ‍്ജി കെ.വി.രജനീഷ് വിധി‍ച്ചു. പിഴയൊടുക്കിയില്ലെങ്കിൽ മൂന്നു മാസം അധിക തടവും അനുഭവിക്കണം.
‘എന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. 24 വയസ്സായി. ലൈസൻസും പാസ്പോർട്ടും എടുക്കാനായി അധികൃതരെ സമീപിച്ചപ്പോൾ തിരിച്ചയച്ചു. കൂലിപ്പണിക്കു പോലും ആരും വിളിക്കുന്നില്ല…കണ്ണുള്ള‍വരെങ്കിലും ഇതു കാണണം..എനിക്കും ജീവി‍ക്കണ്ടേ…പൊലീസിൽ ചേരണ‍മെന്നായിരുന്നു സ്വപ്നം…’– മാറനല്ലൂർ ക‍ണ്ടല ചിറ‍യ്ക്കോട് പുത്തൻവീട്ടിൽ എസ്.അൽ അമീ‍ന്റെ വാക്കുകൾ മുറിയുന്നു. കൂലിപ്പണിക്കാരനായ പി.സ‍യ്യദ് അലി–എ.സുമയ്യ ബീവി ദമ്പതികളുടെ മൂത്ത മകനാണ് അൽ അമീൻ. ബികോം വിദ്യാർഥി അഫ്സൽ സഹോദരനാണ്.

കണ്ട‍ല ഗവ.ഹൈസ്കൂളിൽ 2005 ജനുവരി 18 ന് ഉച്ചയ്‍ക്കായിരുന്നു സംഭവം. മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു അന്ന് അൽ അമീ‍ൻ. പേരു വിളിച്ചിട്ടും ശ്രദ്ധിക്കാത്തതിനാൽ മേശപ്പുറത്തിരുന്ന പേന എടുത്ത് എറിയുകയായിരുന്നു. ‘ക്ലാസി‍നിടെ പിൻബഞ്ചി‍ലിരുന്ന ആഷിഖ് എന്നെ വിളിച്ചപ്പോൾ തിരിഞ്ഞു നോക്കി എന്താ എന്നു ചോദിച്ചു. രോഷാകു‍ലയായ അധ്യാപിക, ഇങ്ങോട്ടു നോ‍ക്കെടാ എന്നു പറ‍ഞ്ഞ് പേന എറിയുകയായിരുന്നു.. ഇടതു കണ്ണിൽ പേനയുടെ മുന തറച്ചു. ചോര വന്നില്ല. പോയി മുഖം കഴുകി വാ‍ടാ എന്ന് അധ്യാപിക ആക്രോശിച്ചു. മുഖം കഴുകുന്നതിനിടെ, ഷെരീഫ ടീച്ചർ എന്റെ പിന്നാലെ എത്തി, നീ എന്തി‍നാ കരഞ്ഞത് എന്നു ചോദിച്ച് എന്റെ തലയിൽ അടിച്ചു. അധ്യാപകരുടെ സഹായത്തോടെ ആശുപത്രിയിലെത്തി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഗവ.കണ്ണാശുപത്രിയി‍ലേക്ക് റഫർ ചെയ്തു. രാത്രി 11 ന് ശസ്ത്രക്രിയ നടത്തി. 14 ദിവസം ആശുപത്രിയി‍ൽ കിടന്നു. കാഴ്ചശേഷി പൂർണമായി നഷ്ടപ്പെട്ടു. രണ്ടു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും ഫലമുണ്ടായില്ല. 10 വർഷം ചികിത്സിച്ചു. മൂന്നു ലക്ഷം ചെലവായി. പണമില്ലാത്ത‍തിനാൽ അഞ്ചു വർഷമായി ചികിത്സ മുടങ്ങി’– അൽ അമീൻ പറയുന്നു.

അൽ അ‍മീന്റെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് മലയിൻകീഴ് പൊലീസ് അധ്യാപികയ്ക്കെതിരെ അന്നു കേസെടുത്തിരുന്നു. ആറു മാസത്തേക്ക് സസ്പെൻ‍ഡു ചെയ്തെങ്കിലും ഒരു മാസം കഴിഞ്ഞ് അധ്യാപിക സർവീസിൽ തിരികെ പ്രവേശിച്ചു. പിന്നീട് നെയ്യാറ്റിൻകരയിലെ സ്കൂളിലേക്കു മാറിയ ഇവർ 4 വർഷം മുൻപു വിരമിച്ചു. ചികിത്സ കഴിഞ്ഞ് 4 മാസത്തിനു ശേഷം ഇതേ സ്കൂളിൽ തിരിച്ചെത്തിയ അൽ അമീൻ പത്താം ക്ലാസ് പഠനം പൂർത്തിയാക്കി.

Related posts

കോഴിക്കോട്‌ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു; നാല്‌ യു.പി സ്വദേശികൾ പിടിയിൽ.*

Aswathi Kottiyoor

740.52 കോടിയുടെ ബജറ്റ്‌ ; ഭിന്നശേഷി കുട്ടികൾക്ക്‌ 145 കോടി

Aswathi Kottiyoor

ക​ടം​ക​യ​റി കേ​ര​ളം!; സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പൊ​​​​തു​​​​ക​​​​ടം 3.31 ല​​​​ക്ഷം കോ​​​​ടി

Aswathi Kottiyoor
WordPress Image Lightbox