• Home
  • Kerala
  • ചക്രവാതച്ചുഴി: 5 വരെ വ്യാപകമായ മഴ,7 ജില്ലകളിൽ യെലോ അലർട്ട്.
Kerala

ചക്രവാതച്ചുഴി: 5 വരെ വ്യാപകമായ മഴ,7 ജില്ലകളിൽ യെലോ അലർട്ട്.

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി കേരളത്തിൽ 5 വരെ വ്യാപക മഴയ്ക്കു സാധ്യത. ഇന്നു വയനാട്, എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ യെലോ അലർട്ട് ഉണ്ട്. അറബിക്കടലിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.

ഷഹീൻ ഇന്ന്തീവ്ര ചുഴലിക്കാറ്റ്

∙ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുർബലമായി അറബിക്കടലിൽ പ്രവേശിച്ചു വീണ്ടും ഷഹീൻ ചുഴലിക്കാറ്റായി മാറി. പാക്കിസ്ഥാനിലെ കറാച്ചിക്കു സമീപമുള്ള ചുഴലിക്കാറ്റ് ഇന്നു തീവ്ര ചുഴലിക്കാറ്റായി മാറി ഒമാൻ തീരത്തേക്കു നീങ്ങും. 1975 നു ശേഷമുള്ള കാലാവസ്ഥാ വകുപ്പിന്റെ രേഖകൾ പ്രകാരം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് അറബിക്കടലിൽ എത്തി വീണ്ടും ചുഴലിക്കാറ്റായി മാറുന്നത് ഇതാദ്യമായാണ്. 2018 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ് ന്യൂനമർദമായി അവസാനിക്കുകയായിരുന്നു.

Related posts

സംസ്ഥാന അവാർഡ്: 42 സിനിമകൾ രണ്ടാം റൗണ്ടിൽ

Aswathi Kottiyoor

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഫിനിഷ് ചെയ്തത് 11-ാമത്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കണ്ണൂരിൽ 213 പേർക്ക് ……….

Aswathi Kottiyoor
WordPress Image Lightbox