24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വിസ്മയക്കാഴ്ചകളുമായി എക്സ്പോ 2020-ന് തുടക്കം; ഇനി ലോകമെന്നാല്‍ ദുബായ്.
Kerala

വിസ്മയക്കാഴ്ചകളുമായി എക്സ്പോ 2020-ന് തുടക്കം; ഇനി ലോകമെന്നാല്‍ ദുബായ്.

ലോകത്തിന്റെ മനസ്സ് നിറയ്ക്കുന്ന വിസ്മയക്കാഴ്ചകളുമായി ലോക എക്‌സ്പോ 2020-ന് ദുബായില്‍ തുടക്കമായി. വ്യാഴാഴ്ച രാത്രി പ്രാദേശികസമയം എട്ടുമണിക്ക് വെളിച്ചത്തിന്റെ വിസ്മയങ്ങളൊരുക്കിയ വേദിയിലാണ് ഔദ്യോഗികമായി മേളയ്ക്ക് തുടക്കമായത്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യു.എ.ഇ. സഹിഷ്ണുതാമന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മരുഭൂമിയിലെ മനോഹര നഗരിയുടെ ഹൃദയഭാഗത്ത് ഒളിമ്പിക്‌സിന് സമാനമായ ഉദ്ഘാടനച്ചടങ്ങുകളാണ് അരങ്ങേറിയത്. മൂന്നുഭാഗങ്ങളായി വേര്‍തിരിച്ച് ഏതാണ്ട് 90 മിനിറ്റായിരുന്നു ചടങ്ങ്. യു.എ.ഇ. ദേശീയഗാനം ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. ആദ്യഭാഗത്ത് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു.

മേളയില്‍ പങ്കെടുക്കുന്ന എല്ലാരാജ്യങ്ങളെയും പരിചയപ്പെടുത്തലായിരുന്നു രണ്ടാംഭാഗം. തുടര്‍ന്ന് എക്‌സ്പോയ്ക്ക് മേല്‍നോട്ടംവഹിക്കുന്ന ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്റെ (ബി.ഐ.ഇ.) സെക്രട്ടറിജനറല്‍ ദിമിത്രി കെര്‍കെന്റസ് വേദിയിലെത്തി എക്‌സ്പോ 2020-ന് ആതിഥേയത്വം വഹിക്കാന്‍ യു.എ.ഇ. എങ്ങിനെ തിരഞ്ഞെടുക്കപ്പെട്ടു എന്ന് വിശദീകരിച്ചു.

ഓസ്‌കാര്‍ ജേതാവ് എ.ആര്‍. റഹ്മാന്റെ നേതൃത്വത്തിലുള്ള ഫിര്‍ദൗസ് ഓര്‍ക്കസ്ട്രയുടെ സംഗീതത്തോടൊപ്പം യു.എ.ഇ. പതാകയും ബി.ഐ.ഇ. പതാകയും വേദിയില്‍ ഉയര്‍ന്നു. എല്ലാരാജ്യങ്ങളെയും സന്ദര്‍ശകരെയും സ്വാഗതം ചെയ്യുന്നതിനായി കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറി.

Related posts

അ​ടി​ച്ചു, സ​ഹി​ക്കാ​നാ​കു​ന്നി​ല്ല, കൂ​ട്ടി​ക്കൊ​ണ്ടു​പോ​ക​ണം’: വി​സ്മ​യ​യു​ടെ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്ത്

Aswathi Kottiyoor

നീണ്ടുനോക്കി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

Aswathi Kottiyoor

*ഈ ഓണക്കാലത്ത് കേരളത്തിലെ റോഡുകളില്‍ പൊലിഞ്ഞത് 29 ജീവനുകള്‍*

Aswathi Kottiyoor
WordPress Image Lightbox