24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പരീക്ഷയ്‌ക്കെത്തിയ കോളജ് വിദ്യാർഥിനിയെ പാലായില്‍ സഹപാഠി കഴുത്തറുത്ത് കൊന്നു.
Kerala

പരീക്ഷയ്‌ക്കെത്തിയ കോളജ് വിദ്യാർഥിനിയെ പാലായില്‍ സഹപാഠി കഴുത്തറുത്ത് കൊന്നു.

കോളജ് വിദ്യാർഥിനിയെ സഹപാഠിയായ യുവാവ് പേപ്പർ കട്ടർ കത്തി കൊണ്ടു കഴുത്തറുത്തു കൊന്നു. സെന്റ് തോമസ് കോളജ് വിദ്യാർഥിനി, വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരയ്ക്കൽ വീട്ടിൽ നിഥിനമോളാണ് (22) കൊല്ലപ്പെട്ടത്. കൊല നടത്തിയ സഹപാഠി കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജുവിനെ (20) പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷ അവസാനിച്ചതിനു പിന്നാലെയാണ് കോളജിനെ നടുക്കിയ സംഭവമുണ്ടായത്. മൂന്നാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർഥികളാണ് ഇരുവരും. സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞിറങ്ങിയ നിഥിനയെ അഭിഷേക് പേപ്പർ കട്ടറിലെ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു എന്നാണ് വിവരം.

Related posts

മൂ​ന്നാം ഡോ​സ് വാക്സിൻ: ആ​വ​ശ്യം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor

ഒരാഴ്ചയ്ക്കിടെ പ്രത്യേക പരിശോധന 2551 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 102 എണ്ണം*

Aswathi Kottiyoor

സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസ് റും ലഭ്യമാക്കും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox