ഇരിട്ടി : ഇരിട്ടി സബ് ട്രഷറിയിൽ നിന്നും പെൻഷൻ ലഭിക്കുന്ന എല്ലാ പെൻഷൻകാരും ഒക്ടോബർ 25 ന് മുൻപ് മസ്റ്ററിങ് നടത്തണമെന്ന് സബ് ട്രഷറി ഓഫീസർ അറിയിച്ചു. ട്രഷറിയിൽ നേരിട്ട് എത്തുകയോ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയോ ജീവൻ പ്രമാൺ മുഖേനയോ വേണം മസ്റ്ററിങ് നടത്താൻ. അല്ലാത്തപക്ഷം വരും മാസങ്ങളിലെ പെൻഷൻ താത്കാലികമായി നിർത്തിവെക്കേണ്ടി വരുമെന്നും ട്രഷറി ഓഫീസർ അറിയിച്ചു.
previous post