24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആറളം – അയ്യംകുന്ന് പഞ്ചായത്തുകളുടെ മുന്‍ പ്രസിഡന്റായിരുന്ന അങ്ങാടിക്കടവിലെ നിധിയിരിക്കല്‍ ഒ.എം. തോമസ് (94) അന്തരിച്ചു
Iritty

ആറളം – അയ്യംകുന്ന് പഞ്ചായത്തുകളുടെ മുന്‍ പ്രസിഡന്റായിരുന്ന അങ്ങാടിക്കടവിലെ നിധിയിരിക്കല്‍ ഒ.എം. തോമസ് (94) അന്തരിച്ചു

ഇരിട്ടി : ആറളം – അയ്യംകുന്ന് പഞ്ചായത്തുകളുടെ മുന്‍ പ്രസിഡന്റായിരുന്ന അങ്ങാടിക്കടവിലെ നിധിയിരിക്കല്‍ ഒ.എം. തോമസ് (94) അന്തരിച്ചു. 1963 മുതല്‍ 1978 വരെ അവിഭക്ത ആറളം – അയ്യന്‍കുന്ന് പഞ്ചായത്തിന്റെന്റെയും തുടര്‍ന്ന് വിഭജന ശേഷം അയ്യന്‍കുന്ന് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായിരുന്നു. ദീര്‍ഘകാലം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി നിര്‍വ്വാഹകസമിതി അംഗമായിരുന്നു. ആറളം ഫാം ഉള്‍പ്പെടെ ആറളം, അയ്യംകുന്ന് പ്രദേശങ്ങളുടെ വികസനത്തിന് നേതൃത്വം നല്‍കി. \
ഭാര്യ: മുണ്ടക്കാമറ്റത്തില്‍ ചിന്നമ്മ. മക്കള്‍: അഡ്വ. ജെയ്‌സണ്‍ തോമസ് (പ്രസിഡന്റ്, ആനപ്പന്തി സര്‍വ്വീസ് സഹകരണ ബാങ്ക്), സഞ്ജയ് തോമസ് (എല്‍ഐസി നിലമ്പൂര്‍), ഐവാന്‍ തോമസ് (ബഹറിന്‍), വിജയ് തോമസ്, ജയ്‌രാജ് തോമസ് (ഇരുവരും യുഎസ്എ). മരുമക്കള്‍: അനിറ്റ് ജോസഫ് (സബ് ജഡ്ജ്, സുല്‍ത്താല്‍ ബത്തേരി), ഷെറിന്‍ (ബംഗ്ലുരു), ലൈല (ബഹ്‌റിന്‍), ജീന (ആലപ്പുഴ), സിനി (യുഎസ്എ), പരേതയായ ലൗലി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അങ്ങാടിക്കടവ് തിരുഹൃദയ ദേവാലയത്തില്‍.

Related posts

ആറളം ഫാമിലെ തൊഴിൽ സമരത്തിന് അടിയന്തിര പരിഹാരം വേണം: താലൂക്ക് വികസന സമിതി.

ഫല വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കൽ പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

നഗരസഭാ പരിധിയിലെ അനധികൃത ബോർഡുകളും ബാനറുകളും 7 നകം നീക്കണം

Aswathi Kottiyoor
WordPress Image Lightbox