21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മ​ത​സൗ​ഹാ​ര്‍​ദ​ത്തി​നാ​യി പ്ര​തി​ജ്ഞാബ​ദ്ധ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കും: കെ​സി​ബി​സി‌‌
Kerala

മ​ത​സൗ​ഹാ​ര്‍​ദ​ത്തി​നാ​യി പ്ര​തി​ജ്ഞാബ​ദ്ധ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കും: കെ​സി​ബി​സി‌‌

മ​​​​ത​​​​സൗ​​​​ഹാ​​​​ര്‍​ദ​​​​ത്തി​​​​നു വേ​​​​ണ്ടി​​​​യും സാ​​​​മൂ​​​​ഹി​​​​ക തി​​​​ന്മ​​​​ക​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യും പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​ത​​​​യോ​​​​ടെ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​മെ​​​​ന്നു കെ​​​​സി​​​​ബി​​​​സി. സ​​​​ഭ​​​​ക​​​​ള്‍ ത​​​​മ്മി​​​​ല്‍ ഭി​​​​ന്ന​​​​ത​​​​യു​​​​ണ്ടെ​​​​ന്നു വ​​​​രു​​​​ത്തി​​​​ത്തീ​​​​ര്‍​ക്കാ​​​​നു​​​​ള്ള ഗൂ​​​​ഢ​​​​ശ്ര​​​​മ​​​​ങ്ങ​​​​ളെ കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ന്‍ സ​​​​മി​​​​തി ത​​​​ള്ളി​​​​ക്ക​​​​ള​​​​യു​​​​ന്ന​​​​താ​​​​യും പി​​​​ഒ​​​​സി​​​​യി​​​​ല്‍ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക സ​​​​മ്മേ​​​​ള​​​​നം വി​​​​ല​​​​യി​​​​രു​​​​ത്തി.

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മ​​​​ത​​​​സൗ​​​​ഹാ​​​​ര്‍​ദ​​​​ത്തി​​​​നും സാം​​​​സ്‌​​​​കാ​​​​രി​​​​കോ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നുംവേ​​​​ണ്ടി വി​​​​ദ്യാ​​​​ഭ്യാ​​​​സ, കാ​​​​രു​​​​ണ്യ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും സാ​​​​മൂ​​​​ഹി​​​​ക സ​​​​മ​​​​ത്വ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള ഉ​​​​ദ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും വി​​​​ല​​​​യേ​​​​റി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന സ​​​​മൂ​​​​ഹ​​​​മാ​​​​ണു കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ.

“ഞാ​​​​ന്‍ വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത് ജീ​​​​വ​​​​നു​​​​ണ്ടാ​​​​കാ​​​​നും അ​​​​ത് അ​​​​വ​​​​ര്‍​ക്കു സ​​​​മൃ​​​​ദ്ധ​​​​മാ​​​​യി ഉ​​​​ണ്ടാ​​​​കാ​​​​നു​​​​മാ​​​​ണ്’എ​​​​ന്ന തി​​​​രു​​​​വ​​​​ച​​​​നം ഉ​​​​ള്‍​ക്കൊ​​​​ണ്ട് സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​മൃ​​​​ദ്ധ​​​​മാ​​​​യ ജീ​​​​വ​​​​നെ ല​​​​ക്ഷ്യം വ​​​​ച്ചാ​​​​ണ് അ​​​​ജ​​​​പാ​​​​ല​​​​ക​​​​ര്‍ ആ​​​​വ​​​​ശ്യ​​​​മാ​​​​യ മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ള്‍ ന​​​​ല്‍​കു​​​​ന്ന​​​​ത്.

ഇ​​​​തി​​​​നെ ദു​​​​രു​​​​ദ്ദേ​​​​ശ്യ​​​​പ​​​​ര​​​​മാ​​​​യി വ്യാ​​​​ഖ്യാ​​​​നി​​​​ച്ചും പ​​​​ര്‍​വ​​​​തീ​​​​ക​​​​രി​​​​ച്ചും മ​​​​ത​​​​മൈ​​​​ത്രി​​​​യെ​​​​യും ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ സ​​​​ഹ​​​​വ​​​​ര്‍​ത്തി​​​​ത്വ ത്തെ​​​​യും ദു​​​​ര്‍​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ശൈ​​​​ലി​​​​ക​​​​ളെ കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ന്‍ സ​​​​മി​​​​തി ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നി​​​​രാ​​​​ക​​​​രി​​​​ക്കു​​​​ന്നു.

സാ​​​​മൂ​​​​ഹി​​​​ക​​​തി​​​​ന്മ​​​​ക​​​​ളെ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​മ്പോ​​​​ള്‍ അ​​​​തി​​​​നു മ​​​​റ്റു നി​​​​റ​​​​ങ്ങ​​​​ള്‍ ചാ​​​​ര്‍​ത്തി യ​​​​ഥാ​​​​ര്‍​ഥ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍​നി​​​​ന്നു വ്യ​​​​തി​​​​ച​​​​ലി​​​​ക്കാ​​​​തെ വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​ഠ​​​​ന​​​​ങ്ങ​​​​ളും ഗൗ​​​​ര​​​​വ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തി ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം.

ഇ​​​​ത്ത​​​​രം സ​​​​ന്ദ​​​​ര്‍​ഭ​​​​ങ്ങ​​​​ളി​​​​ല്‍ മ​​​​താ​​​​ന്ത​​​​ര സം​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ളും മ​​​​ത​​​​സൗ​​​​ഹാ​​​​ര്‍​ദ​​​​വും ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന ദ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ളാ​​​​യ സ​​​​ത്യം, സ്‌​​​​നേ​​​​ഹം, നീ​​​​തി എ​​​​ന്നി​​​​വ​​​​യി​​​​ല്‍ അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​ണ്. ഇ​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ പ​​​​ര​​​​മാ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ഫ്രാ​​​​ന്‍​സി​​​​സ് മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ടുത​​​​ന്നെ​​​​യാ​​​​ണു കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ സ​​​​ഭ​​​​യു​​​​ടേ​​​​ത്.

എ​​​​ക്കാ​​​​ല​​​​വും മ​​​​തേ​​​​ത​​​​ര​​​​ത്വ​​​​വും മ​​​​ത​​​സൗ​​​​ഹാ​​​​ര്‍​ദ​​​​വും ഇ​​​​വി​​​​ടെ പു​​​​ല​​​​ര​​​​ണ​​​​മെ​​​​ന്നു കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ന്‍ സ​​​​മി​​​​തി ആ​​​​ത്മാ​​​​ര്‍​ഥ​​​​മാ​​​​യി ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ക​​​​യും അ​​​​തി​​​​നാ​​​​യി ശ​​​​ക്ത​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.

സാ​​​​മൂ​​​​ഹി​​​​ക തി​​​​ന്മ​​​​ക​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ല്‍ ഇ​​​​ത​​​​ര സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളോ​​​​ടൊ​​​​പ്പം തു​​​​ട​​​​ര്‍​ന്നും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കാ​​​​നു​​​​ള്ള സ​​​​ന്ന​​​​ദ്ധ​​​​ത​​​​യും അ​​​​റി​​​​യി​​​​ക്കു​​​​ന്നു എന്ന് കെ​​​​സി​​​​ബി​​​​സി സ​​​​മ്മേ​​​​ള​​​​നം വ്യക്തമാക്കി.

കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ആ​​​​ല​​​​ഞ്ചേ​​​​രി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

സീ​​​​റോ മ​​​​ല​​​​ങ്ക​​​​ര സഭാ മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ​​​​ ബാ​​​​വ, കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​രി​​​​യി​​​​ല്‍, കെ​​​​സി​​​​ബി​​​​സി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ര്‍​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ല്‍, സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ബി​​​​ഷ​​​​പ് ജോ​​​​സ​​​​ഫ് മാ​​​​ര്‍ തോ​​​​മ​​​​സ്, വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ മെ​​​​ത്രാ​​​​ന്മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Related posts

സർക്കാർ കമ്പനികൾക്ക്‌ ‘കാലപരിധി’; റഗുലേറ്ററി കമീഷനിൽ വിലക്ക്‌ ; കരട്‌ ചട്ടഭേദഗതിയുമായി കേന്ദ്രം

Aswathi Kottiyoor

മട്ടന്നൂർ നഗരസഭ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം 7 ന്

Aswathi Kottiyoor

കർണാടകയിലെ മിറാഡ കാവേരി പ്രദേശിക സംഘടന സംഘം പഠനത്തിനായി കേളകം ഗ്രാമപഞ്ചായത്തിൽ എത്തി

Aswathi Kottiyoor
WordPress Image Lightbox