24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്ലാസ്റ്റിക് നിരോധനം നാളെ മുതൽ .
Kerala

പ്ലാസ്റ്റിക് നിരോധനം നാളെ മുതൽ .

75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾക്കും 60 ജിഎസ്എമ്മിൽ (ഗ്രാം പേർ സ്ക്വയർ മീറ്റർ) കുറഞ്ഞ നോൺ–വൂവൺ ബാഗുകൾക്കും നാളെ മുതൽ രാജ്യമാകെ നിരോധനം. കേരളത്തിൽ ഇവയ്ക്കെല്ലാം നിരോധനം നിലവിലുണ്ട്. തുണിസഞ്ചിയെന്നു തെറ്റിദ്ധരിക്കപ്പെടാവുന്ന നോൺ‌–വൂവൺ കാരി ബാഗുകൾ, പോളി പ്രൊപ്പിലീനും കാൽസ്യം കാർബണേറ്റും ഉപയോഗിച്ചാണ് നിർമിക്കുന്നത്. ഇവ മണ്ണിൽ പൂർണമായി അലിഞ്ഞു ചേരില്ല; പുനരുപയോഗവും സാധിക്കില്ല.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കെല്ലാം അടുത്ത ജൂലൈ 1 മുതൽ രാജ്യമാകെ പൂർണനിരോധനം വരികയാണ് കേരളത്തിൽ 2020 ജനുവരി ഒന്നു മുതലാണ് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നത്. കോവിഡ് വ്യാപനത്തോടെ നിലച്ച പരിശോധനകൾ പരിശോധനകൾ കർശനമാക്കണമെന്ന് തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്ക് സർക്കാർ ഈയിടെ കർശന നിർദേശം നൽകിയിരുന്നു.

Related posts

ചുട്ടുപൊള്ളി കേരളം; അഞ്ചു ജില്ലകളിൽ ചൂട് അസഹനീയം

Aswathi Kottiyoor

എക്സൈസ് ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കർശനമാക്കി, ലൈസൻസികളിൽ നിന്നും സംഭാവനകൾ സ്വീകരിക്കരുത്

Aswathi Kottiyoor

ബഹിരാകാശ യാത്രികന്‍ മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു; വിടവാങ്ങിയത് ആദ്യ ചാന്ദ്ര ദൗത്യത്തിലെ അംഗം…………

Aswathi Kottiyoor
WordPress Image Lightbox