എടൂര്‍: കാട്ടാനയുടെ കുത്തേറ്റ് പെരിങ്കരി ഇടവകയിലെ ജസ്റ്റിന് മരിക്കാനിടയായ സംഭവത്തില്‍ തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എടൂര്‍ മേഖല കമ്മിറ്റി അനുശോചിച്ചു. കര്‍ഷകരോടുള്ള വനംവകുപ്പിന്റെ അവഗണന കടുത്ത പ്രതിഷേധാര്‍ഹമാണ്. മരിച്ച ജസ്റ്റിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും കൊടുക്കണമെന്നും മക്കളുടെ തുടര്‍വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. റീജണല്‍ ഡയറക്ടര്‍ ഫാ. ജെയ്സ് കുരിശുംമൂട്ടില്‍ അധ്യക്ഷത വഹിച്ചു.
ഇരിട്ടി: പെരിങ്കരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജസ്റ്റിന് ചെങ്ങഴശേരിയുടെ കുടുംബത്തിന് അടിയന്തരമായി സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്നും ചികിത്സയില്‍ കഴിയുന്ന ഭാര്യയുടെ ആശുപത്രി ചെലവുകള്‍ മുഴുവനും നൽകണമെന്നും ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കേരളാ കോണ്‍ഗ്രസ് -ജേക്കബ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിജു സി. മാണി അധ്യക്ഷത വഹിച്ചു. വത്സന് അത്തിക്കല്‍, എസ്.ജെ. മാണി, മാത്തുക്കുട്ടി പന്തപ്ലാക്കല്‍, കെ.വി. വര്‍ഗീസ്, വി.എം. സെബാസ്റ്റ്യന്‍, അരുണ്‍ സിറിയക്, ബാബു പുളിയംമാക്കല്‍, ഔസേപ്പച്ചന് നിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.
previous post