ഐടി അധിഷ്ഠിത വ്യവസായം, ടൂറിസം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് ചെന്നൈയിലെ തായ്പെയ് എക്കണോമിക്സ് ആൻഡ് കൾച്ചറൽ സെൻറർ. സെന്റർ ഡയറക്ടർ ബെൻ വാങ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്.
ഇലക്ട്രോണിക് വെഹിക്കിൾ മേഖലയിലും ഐടി മേഖലയിലും കേരളത്തിന്റെ ഇടപെടലിനെ അദ്ദേഹം ശ്ലാഘിച്ചു. കയർ, കശുവണ്ടി, കൈത്തറി മേഖലകളിലെ സാധ്യതകൾ പഠിക്കുമെന്നും പറഞ്ഞു. ആയുർവേദ ചികിത്സ, ഭക്ഷ്യസംസ്‌കരണ മേഖലകളിൽ സഹകരിക്കുന്നത് കൂടുതൽ ചർച്ചയ്ക്കുശേഷമാവാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.