23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഹൃദയാരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യം: മന്ത്രി വീണാ ജോര്‍ജ്
Kerala

ഹൃദയാരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യം: മന്ത്രി വീണാ ജോര്‍ജ്

ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരക്കുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. അതിനാല്‍ ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം എല്ലാവരും ഓര്‍ക്കണം. പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴില്‍ 5 ജില്ലകളില്‍ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കാത്ത് ലാബ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവ് ഗണ്യമായി കുറയ്‌ക്കുന്നതിന് സര്‍ക്കാര്‍ മേഖലയിലുള്ള കാത്ത് ലാബുകള്‍ ഏറെ സഹായകരമാണെന്നും മന്ത്രി വ്യക്തമാക്കി.

‘ഹൃദയത്തെ ഹൃദയം കൊണ്ട് ബന്ധിക്കാം’ (Use heart to connect people with heart) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. നമ്മെയും നമുക്ക് ചുറ്റുമുള്ളവരെയും ഹൃദ്രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായും അവരുടെ ഹൃദയാരോഗ്യം ഉറപ്പു വരുത്തുന്നതിനായും പരിശ്രമിക്കാം എന്നാണ് ഈ സന്ദേശം ഓര്‍മിപ്പിക്കുന്നത്. ശരിയായ ഭക്ഷണ രീതി സ്വീകരിച്ചും, കൃത്യമായി വ്യായാമം ചെയ്‌‌തും പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കിയും ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാം. ഹൃദയത്തെ ബാധിക്കുന്ന ഒന്നിലധികം അസുഖങ്ങള്‍ ആണ് ഹൃദ്രോഗങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. രക്ത ധമനികളെ ബാധിക്കുന്ന രോഗങ്ങള്‍, ഹൃദയ താളത്തെ ബാധിക്കുന്ന രോഗങ്ങള്‍, ജന്മനായുള്ള ഹൃദയ വൈകല്യങ്ങള്‍ ഇവയെല്ലാം ഹൃദ്രോഗങ്ങളില്‍ പെടുന്നു.

Related posts

ആയുഷ് ഡിഗ്രി: മറ്റു സംസ്ഥാനങ്ങളിലെ സംവരണ സീറ്റുകളിൽ പ്രവേശനം

Aswathi Kottiyoor

തീരദേശത്തിന്റെ രുചിക്കൂട്ടിനു കോടിക്കിലുക്കം; സൂപ്പർ ഹിറ്റായി തീരമൈത്രി ഭക്ഷണശാലകൾ

Aswathi Kottiyoor

മ​ല​പ്പു​റ​ത്ത് അ​ഞ്ചാം പ​നി പ​ട​രു​ന്നു.

Aswathi Kottiyoor
WordPress Image Lightbox