ഇരിട്ടി: കാട്ടാനയുടെ ആക്രമണത്തില്‍ പെരിങ്കരിയിലെ ജസ്റ്റിന് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കുന്നോത്ത് ഫൊറോന കമ്മിറ്റിയുടെയും ഇന്‍ഫാമിന്റെയും നേതൃത്വത്തില്‍ വള്ളിത്തോട്ടില്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മുതല്‍ ഏകദിന ഉപവാസം നടത്തും. അതിരുപത -ഫൊറോന ഭാരവാഹികള്‍ ഉപവസിക്കും. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ടോണി ജോസഫ് ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം തലശേരി അതിരൂപത സഹായമെത്രാന്‍ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍, ഇന്‍ഫാം സംസ്ഥാന കണ്വീനന് ഫാ. ജോസഫ് കാവനാടിയില്‍, കുന്നോത്ത് ഫൊറോന വികാരി ഫാ. അഗസ്റ്റ്യന്‍ പാണ്ട്യാംമാക്കല്‍, ഫൊറോന ഡയറക്ടര്‍ ഫാ.തോമസ് ആമക്കാട്ട്, സ്കറിയ നെല്ലംകുഴി, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍, അതിരൂപത ,ഫൊറോന, നേതാക്കന്മാര്, ജനപ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിക്കും.
സര്‍ക്കാരിന്റെ വീഴ്ച
ഇരിട്ടി: കാട്ടാനയുടെ ആക്രമണത്തില്വ പെരിങ്കരിയിലെ ജസ്റ്റിന് കൊല്ലപ്പെട്ടത് സര്‍ക്കാര്‍ സംവിധാനത്തിന്റെ വീഴ്ചയുടെ ഭാഗമാണെന്ന് കേരളാ കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. ആനയെ കണ്ട വിവരം രാത്രി 2.30 ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല. ജനങ്ങളുടെ സുരക്ഷ ഒരുക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ പരാജയമാണ്. ജസ്റ്റിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രുപ നഷ്ട്പരിഹാരം അനുവദിക്കണമെന്നും ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ഡെന്നീസ് മാണി അധ്യക്ഷത വഹിച്ചു.
നേതാക്കളായ കെ.എ. ഫിലിപ്പ്, റോജസ് സെബാസ്റ്റ്യന്‍, ജോസ് നരിമറ്റം, വി.കെ. ജോസഫ് ,ജോര്‍ജ് തോമസ്, പി.എസ്. മാത്യൂ, ഹംസ പുല്ലാട്ട്, തോമസ് തയ്യില്‍, ജോസ് പൊരുന്നക്കോട്ട്, പി.സി. ജോസഫ്, പി.ജെ പോള്‍, ജിജി ആന്റണി, പി.വി. ജോസ് ,ടോമി അമ്പലത്തിങ്കല്‍, ടി.സി. മണിക്കൊബേല്, ജിജോ അടവനാല്‍, റോബിന്‍സ് മണ്ണനാല് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നഷ്ടപരിഹാരം ലഭ്യമാക്കണം
ഇരിട്ടി : കാട്ടാനകൾ അടക്കമുള്ള കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് നഷ്ട പരിഹാരമായി 10 ലക്ഷം രൂപയും സ്ഥിരം ജോലിയും നൽകണമെന്ന് ഇരിട്ടി എസ്എൻഡിപി യൂണിയൻ ആവശ്യപ്പെട്ടു. 10 വർഷത്തിനുള്ളിൽ ഇരിട്ടിയിലും പരിസരപ്രദേശങ്ങളിലുമായി കാട്ടാനയുടെ ആക്രമണത്തിൽ ഒന്‍പതുപേരും കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു വനിതയടക്കം 10 പേർക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്. ആശ്രിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും സർക്കാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് സ്ഥിരമായ സർക്കാർ ജോലി നാളിതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ജസ്റ്റിന്റ കുടുംബത്തിനും നഷ്ടപരിഹാരവും ആശ്രിതർക്ക് സ്ഥിരം സർക്കാർ ജോലിയും നൽകണം. ഗുരുതരാവസ്ഥയിലായ ജസ്റ്റിന്റെ ഭാര്യക്ക് മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കണമെന്നും ഇരിട്ടി എസ്എൻഡിപി യൂണിയൻ ഭാരവാഹികളായ പി.എൻ. ബാബു, കെ.വി.അജി, എം.ആർ. ഷാജി, കെ.കെ. സോമൻ, കെ.എം. രാജൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.