24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ശബരിമല വികസനത്തിന് ദേവസ്വം ബോർഡിന്റെ സ്പോൺസർ മീറ്റ് .
Kerala

ശബരിമല വികസനത്തിന് ദേവസ്വം ബോർഡിന്റെ സ്പോൺസർ മീറ്റ് .

കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ശബരിമല വികസനത്തിനു പണം കണ്ടെത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആന്ധ്രയിലും തെലങ്കാനയിലും തമിഴ്നാട്ടിലും കർണാടകയിലും സ്പോൺസർ മീറ്റ് വിളിച്ചു ചേർക്കും. ആദ്യയോഗം ഒക്ടോബർ 2,3 തീയതികളിൽ ഹൈദരാബാദിൽ ചേരും.
അയ്യപ്പഭക്ത സംഘടനകളുടെ സഹായത്തോടെയാണ് സ്പോൺസർ മീറ്റുകൾ നടത്തുന്നത്. ഇതിനു പുറമേ പതിവായി ശബരിമല ദർശനത്തിനെത്തുന്ന പ്രമുഖർ, സ്ഥാപന ഉടമകൾ തുടങ്ങിയവരെ മീറ്റിനു ക്ഷണിക്കും. ക്ഷേത്രദർശനത്തിനു തടസ്സങ്ങളില്ലെന്നും വ്രതം അനുഷ്ഠാനത്തിന് തുടക്കമിടാമെന്നും പ്രചാരണവും നടത്തും. 41 ദിവസം വ്രതാനുഷ്ഠാനം നടത്തിയ പലർക്കും കഴിഞ്ഞ തവണ ദർശനത്തിന് സാധിച്ചിരുന്നില്ല. ഇതര സംസ്ഥാനങ്ങളി‍ൽ നിന്നുള്ള ഭക്തരായ ചില വ്യവസായികൾ അയ്യപ്പനെക്കൂടി ബിസിനസ് പങ്കാളിയാക്കി സങ്കൽപ്പിച്ച് എല്ലാ വർഷവും ലാഭ വിഹിതം ശബരിമലയിൽ കാണിക്കയായി സമർപ്പിക്കാറുണ്ട്. ഇവരെയും നേരിൽ കാണും.

പ്രതിസന്ധി തുടരുന്നതിനാൽ സർക്കാരാണ് ദേവസ്വം ബോർഡ് ജീവനക്കാർക്ക് ശമ്പളത്തിനുള്ള പണം നൽകുന്നത്. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ വരുമാനം നിലച്ചു , ചെലവ് കുറഞ്ഞതുമില്ല. ഒരു വർഷം ശബരിമലയിൽ 10 കോടിയാണ് വൈദ്യുതി ചാർജ്. ഇൗ ചെലവ് ഒഴിവാക്കാൻ 15 കോടി മുടക്കി സോളർ സംവിധാനം സ്ഥാപിക്കാനും തീരുമാനമുണ്ട്. ഇതിന് സിയാൽ സൗജന്യമായി സാങ്കേതിക സഹായം നൽകും. സന്നിധാനത്തും സമീപത്തുമുള്ള 13 കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്താനും ഉടൻ പണം കണ്ടെത്തണം.

Related posts

ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ ഇന്ന് വ്യോമസേനയുടെ ഭാഗമാകും

Aswathi Kottiyoor

റേഷൻ വാങ്ങാൻ ഒടിപി: രണ്ടായിരത്തോളം ഇടപാടുകൾ പരിശോധിക്കുന്നു

Aswathi Kottiyoor

പ​​​തി​​​നൊ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ കാ​​​ത്തി​​​രി​​​പ്പി​​​നൊ​​​ടു​​​വി​​​ൽ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ കു​​​തി​​​രാ​​​നി​​​ലെ ഒ​​​രു തു​​​ര​​​ങ്ക​​​പാത തു​റ​ന്നു

Aswathi Kottiyoor
WordPress Image Lightbox