22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇതുവരെ ഏറ്റെടുത്തതില്‍ 1622 ഏക്കര്‍ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തില്ലെന്ന് റവന്യൂ വകുപ്പിന്‍റെ കണക്ക്
Kerala

സംസ്ഥാനത്ത് ഇതുവരെ ഏറ്റെടുത്തതില്‍ 1622 ഏക്കര്‍ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തില്ലെന്ന് റവന്യൂ വകുപ്പിന്‍റെ കണക്ക്

സംസ്ഥാനത്ത് ഇതുവരെ ഏറ്റെടുത്തതില്‍ 1622 ഏക്കര്‍ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തില്ലെന്ന് റവന്യൂ വകുപ്പിന്‍റെ കണക്ക്.ചൊവ്വാഴ്ച തിരുവനന്തപുരത്ത് റവന്യൂ മന്ത്രി വിളിച്ചിട്ടുള്ള ജില്ലാ കലക്ടര്‍മാരുടെ യോഗത്തിന്വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിശദാംശങ്ങള്‍ ഉള്ളത്.
8214 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുണ്ടെന്നും റവന്യൂ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ലക്ഷത്തിലേറെ ഭൂരഹിതര്‍ കേരളത്തില്‍ ജീവിക്കുമ്ബോഴാണ് ഈ അനാസ്ഥ. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുമെന്ന പ്രഖ്യാപനം ഇതുവരെ കേരളത്തില്‍ അധികാരത്തിലേറ്റ എല്ലാ സര്‍ക്കാരുകളും നടത്തിയിട്ടുണ്ട്. ഭൂരഹിതര്‍ക്ക് നല്‍കാനുള്ള ഭൂമി ഏറ്റെടുക്കാനുണ്ടുതാനും. ഏറ്റെടുത്ത ഭൂമി പോലും ഭൂരഹിതര്‍ക്ക് നല്‍കുന്നതില്‍ സര്‍ക്കാരിന് മെല്ലെപ്പോക്കാണെന്നതിന്‍റെ കണക്കാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പതിനാല് ജില്ലകളിലായി ആകെ 656.77 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാതെ കിടക്കുന്നു. അതായത് 1622 ഏക്കര്‍ ഭൂമി. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ മാത്രം 797 ഏക്കര്‍. ഏറ്റെടുത്തത് കൂടാതെ ഏറ്റെടുക്കാനുള്ളത് ഇതിന്‍റെ അഞ്ചുമടങ്ങിലധികം വരും.ചൊവ്വാഴ്ച റവന്യൂമന്ത്രി വിളിച്ച്‌ ചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെ യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. അതില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ റവന്യൂ വകുപ്പ് തയ്യാറാക്കിയ അജണ്ടയിലാണ് ഭൂമി സംബന്ധിച്ചുള്ള കണക്കുള്ളത്.

Related posts

മഴ വീണ്ടും സജീവമാകും; ആറ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്

Aswathi Kottiyoor

സഹകരണമേഖല പുതിയകാലത്തെ ബദല്‍: മുഖ്യമന്ത്രി

Aswathi Kottiyoor

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴ

Aswathi Kottiyoor
WordPress Image Lightbox