20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • കോവിഡ്‌ പ്രതിരോധത്തെ ബാധിക്കില്ല.
Kerala

കോവിഡ്‌ പ്രതിരോധത്തെ ബാധിക്കില്ല.

രാജ്യത്തെ ജീവിക്കാൻ പൊരുതുന്ന കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കേരളം നിശ്‌ചലമാകും. സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനപ്രകാരം നടക്കുന്ന ഭാരത്‌ ബന്ദിന്റെ ഭാഗമായാണ്‌ എൽഡിഎഫ്‌ കേരളത്തിൽ ഹർത്താൽ നടത്തുന്നത്‌. രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. വാഹനങ്ങൾ നിരത്തിലിറങ്ങില്ല. യുഡിഎഫും ഹർത്താലിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

പത്രം, പാൽ, ആംബുലൻസ്‌, മരുന്ന്‌ വിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം എന്നിവ ഉൾപ്പെടെ അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. കെഎസ്‌ആർടിസി വൈകിട്ട്‌ ആറുവരെ സർവീസ്‌ നടത്തില്ല.
ഇന്ന് വിവിധ കേന്ദ്രങ്ങളിൽ അഞ്ചുലക്ഷംപേരെ അണിനിരത്തി എൽഡിഎഫ്‌ കർഷക ഐക്യദാർഢ്യ കൂട്ടായ്‌മ സംഘടിപ്പിക്കും. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ അഞ്ചുപേർ വീതം പങ്കെടുക്കും.

സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ രാജ്‌ഭവന്‌ മുന്നിൽ രാവിലെ പത്തിന്‌ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും. എഐകെഎസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്യും. ട്രേഡ്‌ യൂണിയൻ സംയുക്തസമിതി രാവിലെ എല്ലാ തെരുവിലും പ്രതിഷേധ ശൃംഖല തീർക്കും. ഹർത്താൽ വിജയിപ്പിക്കാൻ വിവിധ സംഘടനകൾ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ പ്രചാരണം നടത്തി.

Related posts

ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ ഓഗസ്റ്റിൽ ആരംഭിക്കും

Aswathi Kottiyoor

എ.ഐ കാമറയിൽ 100 കോടി രൂപയുടെ അഴിമതി’; വി.ഡി സതീശൻ

“പീപ്പിൾസ് റസ്റ്റ് ഹൗസ്’ പദ്ധതി വിജയം; കൂടുതൽ സൗകര്യങ്ങൾ ഒരുക്കും: മന്ത്രി മുഹമ്മദ്‌ റിയാസ്‌

Aswathi Kottiyoor
WordPress Image Lightbox