വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലതും ഭൂമിയിൽ ജലാംശം കുറഞ്ഞ് അതിവേഗം തരിശായിക്കൊണ്ടിരിക്കുകയാണ്. ഐ.എസ്.ആർ.ഒ ആണ് ഈ വിവരം പുറത്തുവിട്ടത്. മിസോറം, അരുണാചൽ പ്രദേശ്, അസം, ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നീ കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറമേ പഞ്ചാബ്, ഡൽഹി, ഉത്തരാഘണ്ഡ്, ജമ്മുകാശ്മീർ എന്നീ വടക്കൻ സംസ്ഥാനങ്ങളും മരുവത്കരണം അഥവാ ഡെസേട്ടിഫിക്കേഷന്റെ വക്കിലാണ്.
ഐ.എസ്.ആർ.ഒയുടെ നേതൃത്വത്തിലുള്ള സ്‌പേസ് ആപ്ലിക്കേഷൻ സെന്റർ 2003നും 2018നും ഇടയിൽ ഇന്ത്യയുടെ ഉപരിതല ഭൂമിയിൽ വന്ന മാറ്റങ്ങളേക്കുറിച്ച് പഠിച്ചു. റിമോട്ട് സെൻസിങ് ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ.
ഡെസേട്ടിഫിക്കേഷൻ ആൻഡ് ലാൻഡ് ഡീഗ്രഡേഷൻ അറ്റ്‌ലസ് ഓഫ് ഇന്ത്യ എന്ന പഠനത്തിൽ ഈ കാലയളവിൽ മുമ്പെങ്ങുമില്ലാത്ത വിധമാണ് ഭൗമ ഉപരിതലത്തിലെ ജലാംശം കുറഞ്ഞു പോയതെന്ന് ചൂണ്ടിക്കാണിക്കുന്നു.