27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • പരിഭ്രാന്തിയിൽ നാട്ടുകാർ – കർണ്ണാടക വനാതിർത്തിയിൽ അടിയന്തിര പ്രധിരോധ മാർഗ്ഗങ്ങൾ ഏർപ്പെടുത്തണമെന്ന് എം എൽ എയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും
Uncategorized

പരിഭ്രാന്തിയിൽ നാട്ടുകാർ – കർണ്ണാടക വനാതിർത്തിയിൽ അടിയന്തിര പ്രധിരോധ മാർഗ്ഗങ്ങൾ ഏർപ്പെടുത്തണമെന്ന് എം എൽ എയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും

ഇരിട്ടി : ഉളിക്കൽ, പായം പഞ്ചായത്തിലെ വിവിധ ജനവാസ കേന്ദ്രത്തിൽ ആദ്യമായി കാട്ടാന ഇറങ്ങിയ പരിഭ്രാന്തിയിലാണ് നാട്ടുകാർ. രാവിലെ 7 മണിയോടെ പള്ളിയിലേക്ക് ബൈക്കിൽ പോകും വഴിയാണ് പെരിങ്കരിയിലെ ചെങ്ങഴശ്ശേരിയിൽ ജസ്റ്റിൻ ഭാര്യ ജിനി എന്നിവർ ആനയുടെ മുമ്പിൽ പെട്ടത്. സാരമായി പരിക്കേറ്റ ഇരുവരെയും ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജസ്റ്റിന്റെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ജിനി ഗുരുതരാവസ്ഥയിൽ കണ്ണൂർ മിംസ് ആശുപത്രിയിലാണ് ഉള്ളത് . വീടിന്റെ നൂറ് മീറ്റർ അകലെ ഇടവഴിയിലായിരുന്നു സംഭവം. ആദ്യമായിട്ടാണ് മേഖലയിൽ കാട്ടാനയിറയിറങ്ങുന്നതെന്നും ഏറെ പരിഭ്രാന്തിയിലാണെന്നും നാട്ടുകാർ പറഞ്ഞു.
ആനയുടെ മുമ്പിൽ അകപ്പെട്ട നിരവധി പേരാണ് മേഖലയിൽ തലനാരിഴക്ക് രക്ഷപ്പെട്ടത്. എരുത് കടവ്, മട്ടിണി, പെരിങ്കരി, പേരട്ട, കൂട്ടുപുഴ മേഖലയിൽ ആന പരിഭ്രാന്തി സൃഷ്ടിച്ചു. പ്രഭാത സവാരിക്ക് ഇറങ്ങിയവരും, മിൽമ യിൽ പാൽ നൽകാൻ പോയ കർഷകരും ഉൾപ്പെടെ നിരവധി പേർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. പ്രദേശത്തെ ടിപ്പർ ലോറി, ജെ സി ബി , ഓട്ടോ റിക്ഷ, സ്കൂട്ടി , ഇലക്ട്രിക്ക് പോസ്റ്റ് എന്നിവ ആന നശിപ്പിച്ചു. ആക്രമണത്തിൽ ആനയുടെ ഒരു ഭാഗത്തെ കൊമ്പ് ഒടിയുകയും ചെയ്തിട്ടുണ്ട്. രവിലെ 8.30 ഓടെ കൂട്ടുപുഴ പാലത്തിന് സമീപം വഴി ആന കർണ്ണാടക വനത്തിലേക്ക് കടന്നു. സംഭവമറിഞ്ഞ് ഉടൻ തന്നെ വനപാലകരും സ്ഥലത്തെത്തിയിരുന്നു നാട്ടുകാരുടെ സഹായത്തോടെയാണ് ആനയെ വനത്തിലേക്ക് കടത്തിവിട്ടത്. കർണ്ണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്ന മേഖലയിൽ പ്രതിരോധ സംവിധാനങ്ങൾ ഒന്നുമില്ല. പേരട്ട, തൊട്ടിൽ പാലം മേഖലയിൽ നിരന്തരമായി ആനശല്യം ഉണ്ടാകുബോഴും പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തതിൽ ജനങ്ങളിൽ പ്രതിഷേധം ശക്തമാണ്. അഡ്വ. സണ്ണി ജോസഫ് എം എൽ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി, ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിരുന്നു.
ജനവാസ മേഖലയിലെ മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കർണ്ണാടക വനാതിർത്തിയിൽ അടിയന്തര പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് അഡ്വ. സണ്ണി ജോസഫ് എം എൽ എ യും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യനും ആവശ്യപ്പെട്ടു. മരണപ്പെട്ട കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കണമെന്നും, അദ്ദേഹത്തിന്റെ ഭാര്യ ജിനിയുടെ ജീവൻ രക്ഷിക്കാൻ വേണ്ട എല്ലാ ചികിത്സ സംവിധാനങ്ങളും ഏർപ്പെടുത്താൻ നിർദേശം നൽകിയതായും ഇരുവരും പറഞ്ഞു. കാട്ടാനയുടെ ആക്രമണമുണ്ടായ മേഖല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവർ. പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി വൈസ് പ്രസിഡൻറ് അഡ്വ. വിനോദ് കുമാർ , ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. സി. ഷാജി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Related posts

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള തപാല്‍ വോട്ട്; നിർണായക തീരുമാനവുമായി കേന്ദ്ര നിയമ മന്ത്രാലയം

Aswathi Kottiyoor

തൃശൂര്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി, ബിജെപിയില്‍ ചേര്‍ന്നത് മുപ്പതോളം നേതാക്കള്‍

Aswathi Kottiyoor

പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണം –

Aswathi Kottiyoor
WordPress Image Lightbox