20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • തിങ്കളാഴ്ച കെഎസ്ആര്‍ടിസിയുടെ സാധാരണ സര്‍വീസ് ഉണ്ടാകില്ല; അവശ്യ സര്‍വീസ് മാത്രം.
Kerala

തിങ്കളാഴ്ച കെഎസ്ആര്‍ടിസിയുടെ സാധാരണ സര്‍വീസ് ഉണ്ടാകില്ല; അവശ്യ സര്‍വീസ് മാത്രം.

തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി സാധാരണ നടത്തുന്ന ബസ് സര്‍വീസുകള്‍ തിങ്കളാഴ്ച്ച ഉണ്ടാവില്ല. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാലും സാധാരണ ഗതിയില്‍ നടത്തുന്ന സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജിങ് ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അവശ്യ സര്‍വിസുകള്‍ വേണ്ടിവന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരവും ആവശ്യം പരിഗണിച്ചും മാത്രം നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വ്വിസുകള്‍ പോലീസ് അകമ്പടിയോടെയും മാത്രം അയയ്ക്കാന്‍ ശ്രമിക്കും.

എന്നാല്‍, ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം എല്ലാ സര്‍വീസുകളും തിങ്കളാഴ്ച വൈകീട്ട് ആറിനുശേഷം ഡിപ്പോകളില്‍ നിന്നും ആരംഭിക്കും. യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാല്‍ അധിക ദീര്‍ഘദൂര സര്‍വീസുകള്‍ അയക്കുന്നതിന് ബസ്സുകളും ജീവനക്കാരെയും യൂണിറ്റുകളില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.

Related posts

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്-ഡിജിറ്റൽ ഹബ് ഒരുക്കി കെഎസ്‌യുഎം

Aswathi Kottiyoor

കോട്ടയത്ത് വനിതാ കോളജിന്റെ മൂന്നാം നിലയിൽനിന്നു ചാടിയ വിദ്യാർഥിനി മരിച്ചു.*

Aswathi Kottiyoor

ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox