24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആറളവും ഉളിക്കലും ചൈൽഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷൻ
Iritty

ആറളവും ഉളിക്കലും ചൈൽഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷൻ

ഇരിട്ടി : സംസ്ഥാനത്തെ 20 പോലീസ് സ്റ്റേഷനുകൾ ചൈൽഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷനായി മുഖ്യമത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ജില്ലയിൽ ആറളവും, ഉളിക്കലുമാണ് ഇതിന്റെ ഭാഗമായി മാറിയത്. ഇതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു . സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഐ പി എസ് അദ്ധ്യക്ഷത വഹിച്ചു. ആറളം പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ചൈൽഡ് ഫ്രണ്ട്ലി റൂമിന്റെ ഉദ്‌ഘാടനം ശിലാഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ നിർവഹിച്ചു . ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് എബ്രഹാം, കരിക്കോട്ടക്കരി എസ് എച്ച് ഒ പി.ബി. സജീവ് , ആറളം എസ് എച്ച് ഒ പി. അരുൺ ദാസ് , എ എസ് ഐ സി.വി. ഗംഗാധരൻ എന്നിവർ സംസാരിച്ചു

Related posts

ശ്രീകണ്ഠപുരം കോട്ടൂരിൽ ബൈക്ക് മതിലിൽ ഇടിച്ച് ഒരാൾ മരിച്ചു

Aswathi Kottiyoor

ബി എം എസ് ധർണ്ണ നടത്തി

Aswathi Kottiyoor

വാരാന്ത്യ കർഫ്യൂ; മാക്കൂട്ടത്ത് കുടുങ്ങി യാത്രക്കാർ

Aswathi Kottiyoor
WordPress Image Lightbox