23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വൈദ്യുതി ലഭ്യതയില്‍ കുറവ്; ഉപയോക്താക്കള്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് മന്ത്രി
Kerala

വൈദ്യുതി ലഭ്യതയില്‍ കുറവ്; ഉപയോക്താക്കള്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് മന്ത്രി

രാജ്യവ്യപകമായി വൈദ്യുതി ഉല്‍പ്പാദനത്തില്‍ കുറവ് രേഖപ്പെടുത്തന്ന സാഹചര്യത്തില്‍ കേരളത്തിന് വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു. വൈകുന്നേരം 6.30 മുതല്‍ രാത്രി 10.30 വരെയുള്ള പീക്ക് ടൈമില്‍ ഉപഭോക്താക്കള്‍ വൈദ്യുത ഉപയോഗത്തില്‍ നിയന്ത്രണം വരുത്തണമെന്നാണ് മന്ത്രി അഭ്യര്‍ത്ഥിച്ചത്.

കല്‍ക്കരിയുടെ ലഭ്യതയില്‍ വന്‍ ഇടിവ് നേരിട്ടതിനാലാണ് വൈദ്യുതി ഉല്‍പ്പാദനത്തില്‍ കുറവ് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലെ താപവൈദ്യുതി നിലയങ്ങളിലടക്കം ഉല്‍പ്പാദനത്തില്‍ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.ഉല്‍പ്പാദനത്തിലെ കുറവ് കാരണം ദീര്‍ഘകാല കരാര്‍ പ്രകാരം കേരളത്തിന്‌ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഗണ്യമായ കുറവുണ്ടാകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം വൈദ്യുതി ബോര്‍ഡ് നടത്തുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related posts

കിൻഫ്ര പാർക്കിൽ തീയണക്കുന്നതിനിടെ ഫയർ ഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം

Aswathi Kottiyoor

ഇനിമുതൽ കുടിവെള്ളം ‘ഇ-ടാപ്പ്’ വഴി; സെൽഫ് മീറ്റർ റീഡിങ് സംവിധാനവും ഏർപ്പെടുത്തുന്നു

Aswathi Kottiyoor

വനം വകുപ്പിന് നിരീക്ഷണത്തിന് ജീപ്പുകൾ; ക്വട്ടേഷൻ ക്ഷണിച്ചു

Aswathi Kottiyoor
WordPress Image Lightbox