23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഹോട്ടലുകളിൽ ഭക്ഷണം ഇരുന്ന്​ കഴിക്കാം
Kerala

സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഹോട്ടലുകളിൽ ഭക്ഷണം ഇരുന്ന്​ കഴിക്കാം

സം​സ്ഥാ​ന​ത്ത് ഹോ​ട്ട​ലു​ക​ളി​ലും ബാ​റു​ക​ളി​ലും ഇ​രു​ന്ന് ക​ഴി​ക്കു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് പി​ൻ​വ​ലി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് സു​പ്ര​ധാ​ന തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​കും ബാ​റു​ക​ളും ഹോ​ട്ട​ലു​ക​ളും പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. പ​കു​തി ഇ​രു​പ്പി​ട​ങ്ങ​ളി​ൽ മാ​ത്ര​മേ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​വൂ എ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ട്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യെ​ങ്കി​ലും ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്സ​ൽ സൗ​ക​ര്യം മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​തി​നെ​തി​രേ വ​ലി​യ പ്ര​തി​ഷേ​ധം ഹോ​ട്ട​ലു​ട​മ​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും പൊ​തു​ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ ഇ​ന്ന​ത്തെ യോ​ഗ​വും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. തീ​യ​റ്റ​റു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് യോ​ഗം വി​ല​യി​രു​ത്തി​യ​ത്. തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി​വി​ധ സി​നി​മാ സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts

തേ​നീ​ച്ച, ക​ട​ന്ന​ൽ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണം: 10 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ഉ​ത്ത​ര​വി​റ​ങ്ങി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി​യ​ത് ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ

Aswathi Kottiyoor

5ജിയിലേക്ക് കുതിക്കാന്‍ രാജ്യം; ലേലം ഇന്ന്: അംബാനിയും അദാനിയും ഉള്‍പ്പെടെ രംഗത്ത്‌.*

Aswathi Kottiyoor
WordPress Image Lightbox